LogoLoginKerala

സ്വർണക്കടത്ത് കേസ് : മുഖ്യമന്ത്രിക്കെതിരായ മൊഴി സുപ്രീംകോടതിയിൽ നൽകും ; നിർണായക നീക്കവുമായി ഇ.ഡി

സുപ്രീം കോടതി നിർദേശിച്ചാൽ മുദ്രവെച്ച കവറിൽ രഹസ്യമൊഴി കൈമാറാമെന്ന് ഇ.ഡി അറിയിച്ചു തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ നിർണായക നീക്കവുമായി ഇ.ഡി. കേസിൽ മുഖ്യമന്ത്രിക്കെതിരായ മൊഴി സുപ്രീംകോടതിയിൽ നൽകും. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരായ സ്വപ്നയുടെ രഹസ്യമൊഴിയാണ് നൽകുക. സുപ്രീം കോടതി നിർദേശിച്ചാൽ മുദ്രവെച്ച കവറിൽ രഹസ്യമൊഴി കൈമാറാമെന്ന് ഇ.ഡി അറിയിച്ചു. ജൂൺ 6 നും 7 നുമാണ് സ്വപ്ന കോടതിക്ക് മൊഴി കൈമാറിയത്. മൊഴി പരസ്യപ്പെടുത്തരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്നും കേസിലെ പ്രതി സന്ദീപ് നായരെ ശിവശങ്കർ സ്വാധീനിച്ചിട്ടുണ്ടെന്നും ഇ.ഡി …
 

സുപ്രീം കോടതി നിർദേശിച്ചാൽ മുദ്രവെച്ച കവറിൽ രഹസ്യമൊഴി കൈമാറാമെന്ന് ഇ.ഡി അറിയിച്ചു

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ നിർണായക നീക്കവുമായി ഇ.ഡി. കേസിൽ മുഖ്യമന്ത്രിക്കെതിരായ മൊഴി സുപ്രീംകോടതിയിൽ നൽകും. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരായ സ്വപ്നയുടെ രഹസ്യമൊഴിയാണ് നൽകുക.

സുപ്രീം കോടതി നിർദേശിച്ചാൽ മുദ്രവെച്ച കവറിൽ രഹസ്യമൊഴി കൈമാറാമെന്ന് ഇ.ഡി അറിയിച്ചു. ജൂൺ 6 നും 7 നുമാണ് സ്വപ്ന കോടതിക്ക് മൊഴി കൈമാറിയത്. മൊഴി പരസ്യപ്പെടുത്തരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്നും കേസിലെ പ്രതി സന്ദീപ് നായരെ ശിവശങ്കർ സ്വാധീനിച്ചിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.