LogoLoginKerala

മങ്കിപോക്‌സ്; നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തില് കണ്ടെത്തിയത് വ്യാപന ശേഷി കുറഞ്ഞ വൈറസെന്ന് ആരോഗ്യമന്ത്രി തിരുവനന്തപുരം: കേരളത്തില് മങ്കിപോക്സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്ജ് അറിയിച്ചു. ആലപ്പുഴയില് സംശയിക്കപ്പെട്ട കേസ് നെഗറ്റീവ് ആണെന്നും ആദ്യ കേസിന്റെ ഏറ്റവും അടുത്ത പ്രൈമറി കോണ്ടാക്ട് ആയ കുടുംബാംഗങ്ങളുടെ റിസള്ട്ടും നെഗറ്റീവ് ആണെന്ന് മന്ത്രി പറഞ്ഞു. നിലവില് മങ്കിപോക്സ് സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. ‘സമ്പര്ക്ക പട്ടികയില് ഉള്ള ആര്ക്കും രോഗലക്ഷണങ്ങള് ഉണ്ടായതായി റിപ്പോര്ട്ട് ചെയ്തിട്ടില്ല. ആദ്യ പോസിറ്റീവ് …
 

കേരളത്തില്‍ കണ്ടെത്തിയത് വ്യാപന ശേഷി കുറഞ്ഞ വൈറസെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ മങ്കിപോക്സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആലപ്പുഴയില്‍ സംശയിക്കപ്പെട്ട കേസ് നെഗറ്റീവ് ആണെന്നും ആദ്യ കേസിന്റെ ഏറ്റവും അടുത്ത പ്രൈമറി കോണ്‍ടാക്ട് ആയ കുടുംബാംഗങ്ങളുടെ റിസള്‍ട്ടും നെഗറ്റീവ് ആണെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണ്.

‘സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദ്യ പോസിറ്റീവ് കേസില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയില്‍ വൈറസിന്റെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വകഭേദമാണ് രോഗകാരി’ എന്ന് സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. ഇത് താരതമ്യേന വ്യാപനശേഷി കുറഞ്ഞതും മരണനിരക്ക് കുറവുള്ളതുമാണ്. മങ്കിപോക്സുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.