LogoLoginKerala

ലഖ്‌നൗ മാള്‍ വിവാദം ആസൂത്രിതമെന്ന് സൂചന

മാളില് നമസ്കാരം നിര്വ്വഹിച്ചതിലും, വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിലും ഗൂഢാലോചന; മാളിനെ മുന്നിര്ത്തി വിദ്വേഷപ്രചാരണത്തിന് നീക്കം ; തെളിവായി മാളിലെ സിസിടിവി ദൃശ്യങ്ങള് ലഖ്നൗ : ലഖ്നൗവില് ലുലുമാളില് ചിലര് നമസ്കാരം നിര്വ്വഹിച്ച സംഭവം ആസൂത്രിതമെന്ന് സൂചന. മാളില് കൂട്ടംകൂടിയിരുന്ന് നമസ്കാരം നിര്വ്വഹിച്ചതിലും, ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതിന് പിന്നിലുമാണ് ഗൂഢാലോചന സംശയിക്കുന്നത്. മാളിനെതിരെ വിദ്വേഷപ്രചാരണത്തിനുള്ള ബോധപൂര്വ്വ ശ്രമം നടന്നെന്ന് ഇതോടെ വ്യക്തമായി. മാളില് അനുമതിയില്ലാതെ നമസ്കാരം നിര്വ്വഹിച്ച് മടങ്ങിയ ഒന്പത് പേരെ കേന്ദ്രീകരിച്ചാണ് ദുരൂഹത. സിസിടിവി ദൃശ്യങ്ങള് …
 

മാളില്‍ നമസ്‌കാരം നിര്‍വ്വഹിച്ചതിലും, വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിലും ഗൂഢാലോചന; മാളിനെ മുന്‍നിര്‍ത്തി വിദ്വേഷപ്രചാരണത്തിന് നീക്കം ; തെളിവായി മാളിലെ സിസിടിവി ദൃശ്യങ്ങള്‍

ലഖ്‌നൗ : ലഖ്‌നൗവില്‍ ലുലുമാളില്‍ ചിലര്‍ നമസ്‌കാരം നിര്‍വ്വഹിച്ച സംഭവം ആസൂത്രിതമെന്ന് സൂചന. മാളില്‍ കൂട്ടംകൂടിയിരുന്ന് നമസ്‌കാരം നിര്‍വ്വഹിച്ചതിലും, ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതിന് പിന്നിലുമാണ് ഗൂഢാലോചന സംശയിക്കുന്നത്. മാളിനെതിരെ വിദ്വേഷപ്രചാരണത്തിനുള്ള ബോധപൂര്‍വ്വ ശ്രമം നടന്നെന്ന് ഇതോടെ വ്യക്തമായി.

മാളില്‍ അനുമതിയില്ലാതെ നമസ്‌കാരം നിര്‍വ്വഹിച്ച് മടങ്ങിയ ഒന്‍പത് പേരെ കേന്ദ്രീകരിച്ചാണ് ദുരൂഹത. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒന്‍പതംഗ സംഘം മാളിലെത്തിയത് ഷോപ്പിംഗിനല്ലെന്ന് സ്ഥിരീകരിച്ചു. ആളൊഴിഞ്ഞ സ്ഥലത്ത് ഒത്തുകൂടിയ ശേഷം ഇവര്‍ നമസ്‌കാരം നിര്‍വ്വഹിയ്ക്കുകയായിരുന്നു. ഇതിന് ശേഷം മാളിലെ ഷോപ്പുകളിലൊന്നും കയറാതെ പെട്ടെന്ന് തന്നെ പുറത്തേക്ക് പോവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതും. നമസ്‌കാരം നിര്‍വ്വഹിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിച്ചിപ്പതില്‍ ഇതേ സംഘമാണെന്നും പോലീസിന് സംശയമുണ്ട്. ഇതേക്കുറിച്ച് സൂചന ലഭിച്ചതായും ഇക്കാര്യം പരിശോധിച്ച് വരുന്നതായും പോലീസ് വിശദീകരിച്ചു.

മാളിനെ വിവാദത്തിലാക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുകയാണെന്നും ഒരു മതവിഭാഗത്തിനും മാളില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതിയില്ലെന്നും ലുലു ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി.