LogoLoginKerala

കടൽ വൃത്തിയാക്കുന്ന റോബോട്ട് മത്സ്യങ്ങളെ നി‍‍ർമ്മിച്ച് ചെെന

ആഴത്തിൽ സഞ്ചരിച്ച് മൈക്രോപ്ലാസ്റ്റിക് ശേഖരിക്കാനും സമുദ്ര മലിനീകരണത്തെ തടയാനുമാണ് റോബോട്ടുകളിലൂടെ ചെെനയുടെ ലക്ഷ്യം വെക്കുന്നത് ബെയ്ജിങ് : കടൽ വൃത്തിയാക്കുന്ന റോബോട്ട് മത്സ്യങ്ങളെ നിർമ്മിച്ച് ചെെന. മൈക്രോപ്ലാസ്റ്റിക്ക് തിന്നാണ് ഇവ കടൽ വൃത്തിയാക്കുക. സിഷുവാൻ സർവകലാശാലയിലെ ശാസ്ത്രഞ്ജരാണ് റോബോട്ടുകളെ നിർമ്മിച്ചത്. ഇവ കടലിനെ പ്ലാസ്റ്റിക്ക് മുക്തമാക്കുമെന്നാണ് ചെെനീസ് ഗവണ്മെന്റ് പറയുന്നത്. 30 വ്യത്യസ്ത ഡിസൈനുകളിലായി 40 – ഓളം റോബോട്ടുകളെയാണ് ചൈന വികസിപ്പിച്ചിരിക്കുന്നത്. 1.3 സെന്റിമീറ്റർ നീളമുള്ള ,കനംകുറഞ്ഞ രീതിയിലുള്ള ഇവയെ ഉപയോഗിച്ച് ആഴത്തിൽ സഞ്ചരിച്ച് മൈക്രോപ്ലാസ്റ്റിക് …
 

ആഴത്തിൽ സഞ്ചരിച്ച് മൈക്രോപ്ലാസ്റ്റിക് ശേഖരിക്കാനും സമുദ്ര മലിനീകരണത്തെ തടയാനുമാണ് റോബോട്ടുകളിലൂടെ ചെെനയുടെ ലക്ഷ്യം വെക്കുന്നത്

ബെയ്‌ജിങ്‌ : കടൽ വൃത്തിയാക്കുന്ന റോബോട്ട് മത്സ്യങ്ങളെ നിർമ്മിച്ച് ചെെന. മൈക്രോപ്ലാസ്റ്റിക്ക് തിന്നാണ് ഇവ കടൽ വൃത്തിയാക്കുക. സിഷുവാൻ സർവകലാശാലയിലെ ശാസ്ത്രഞ്ജരാണ് റോബോട്ടുകളെ നി‍‍‍ർമ്മിച്ചത്. ഇവ കടലിനെ പ്ലാസ്റ്റിക്ക് മുക്തമാക്കുമെന്നാണ് ചെെനീസ് ​ഗവണ്മെന്റ് പറയുന്നത്. 30 വ്യത്യസ്ത ഡിസൈനുകളിലായി 40 – ഓളം റോബോട്ടുകളെയാണ് ചൈന വികസിപ്പിച്ചിരിക്കുന്നത്.

1.3 സെന്റിമീറ്റർ നീളമുള്ള ,കനംകുറഞ്ഞ രീതിയിലുള്ള ഇവയെ ഉപയോഗിച്ച് ആഴത്തിൽ സഞ്ചരിച്ച് മൈക്രോപ്ലാസ്റ്റിക് ശേഖരിക്കാനും സമുദ്ര മലിനീകരണത്തെ തടയാനുമാണ് റോബോട്ടുകളിലൂടെ ചെെനയുടെ ലക്ഷ്യം വെക്കുന്നത്. റോബോട്ടിൽ ഘ​ടിപ്പിച്ചിരിക്കുന്ന ലൈറ്റ് ഉപയോ​ഗിച്ച് ഇവക്ക് മത്സ്യങ്ങളെ പോലെ നീന്താനും ചിറകുകൾ അടിക്കാനും സാധിക്കും.

പോളിയുറീൻ ഉപയോ​ഗിച്ച് നിർമ്മിച്ചതിനാൽ ഏതെങ്കിലും മീനുകൾ റോബോട്ടിനെ വിഴുങ്ങിയാലും എളുപ്പത്തിൽ ഇവയെ ദഹിപ്പിക്കാൻ കഴിയുമെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്. റോബോട്ട് മത്സ്യങ്ങൾക്ക് മാലിന്യങ്ങളെ ആ​ഗീകരണം ചെയ്യാനുള്ള ശേഷിയുണ്ട്. ഇവക്ക് എന്ത് കേടുപാടുകൾ സംഭവിച്ചാലും സ്വയം ശരിയാക്കാൻ കഴിയുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.