LogoLoginKerala

രജപക്‌സെയുടെ രാജി കൊണ്ട് അവസാനിക്കുന്നില്ല; റെനില്‍ രാജി വെക്കണം; പ്രതിഷേധം കടുപ്പിച്ച് പ്രക്ഷോഭകര്‍

ഗോ ഹോം റെനില് എന്ന് പുതിയ ബാനറുകള് ഉയര്ത്തിയാണ് പ്രതിഷേധം കൊളംബോ: പ്രസിഡന്റ് ഗോത്തബായ രജപക്സെയുടെ രാജി സ്പീക്കര് അംഗീകരിച്ചെങ്കിലും ശ്രീലങ്കയിലെ പ്രതിഷേധം അവസാനിച്ചിട്ടില്ല. റെനില് വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റാകുമെന്ന സൂചനകള്ക്കിടെ ശക്തമായ പ്രതിഷേധമാണ് വീണ്ടും ഉയരുന്നത്. റെനിലിനെ അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. പ്രധാന ഇടങ്ങളിലെല്ലാം ടെന്റുകള് സ്ഥാപിച്ച് പ്രക്ഷോഭകാരികള് ഇവിടെ തന്നെ തുടരുകയാണ്. സ്പീക്കര് ആക്ടിങ് പ്രസിഡന്റാകണമെന്നാണ് ഇവരുടെ ആവശ്യം. ഗോ ഹോം റെനില് എന്ന് പുതിയ ബാനറുകള് ഉയര്ത്തിയാണ് പ്രതിഷേധം. റെനില് കൂടി രാജി …
 

ഗോ ഹോം റെനില്‍ എന്ന് പുതിയ ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം

കൊളംബോ: പ്രസിഡന്റ് ഗോത്തബായ രജപക്‌സെയുടെ രാജി സ്പീക്കര്‍ അംഗീകരിച്ചെങ്കിലും ശ്രീലങ്കയിലെ പ്രതിഷേധം അവസാനിച്ചിട്ടില്ല. റെനില്‍ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റാകുമെന്ന സൂചനകള്‍ക്കിടെ ശക്തമായ പ്രതിഷേധമാണ് വീണ്ടും ഉയരുന്നത്. റെനിലിനെ അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. പ്രധാന ഇടങ്ങളിലെല്ലാം ടെന്റുകള്‍ സ്ഥാപിച്ച് പ്രക്ഷോഭകാരികള്‍ ഇവിടെ തന്നെ തുടരുകയാണ്.

സ്പീക്കര്‍ ആക്ടിങ് പ്രസിഡന്റാകണമെന്നാണ് ഇവരുടെ ആവശ്യം. ഗോ ഹോം റെനില്‍ എന്ന് പുതിയ ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. റെനില്‍ കൂടി രാജി വയ്ക്കാതെ പ്രസിഡന്റ് ഓഫീസ് ഒഴിയില്ലെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി.