LogoLoginKerala

ഭൂമിക്ക് പുറത്ത് ജലസാധ്യതയുള്ള ​ഗ്രഹം കണ്ടെത്തി ജെയിംസ് വെബ് ടെലസ്കോപ്

വിദൂര ഗ്രഹങ്ങളിലെ അന്തരീക്ഷം വിശകലനം ചെയ്യാനുള്ള ജെയിംസ് വെബ്ബിന്റെ കഴിവ് തെളിയിക്കുന്ന നിരീക്ഷണമാണ് പുറത്തുവന്നതെന്ന് നാസ പറഞ്ഞു ന്യൂയോർക്ക്: നാസ വിക്ഷേപിച്ച ജെയിംസ് വെബ് ടെലസ്കോപ് ഭൂമിക്ക് പുറത്ത് ജലസാധ്യതയുള്ള ഗ്രഹം കണ്ടെത്തി. ആയിരം പ്രകാശവർഷം അകലെ സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന ചൂടുള്ള വാതക ഭീമൻ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ മേഘങ്ങളുടെയും മൂടൽമഞ്ഞിന്റെയും തെളിവുകളാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം അറിയിച്ചത്. തെക്കൻ – ആകാശ നക്ഷത്രസമൂഹമായ ഫീനിക്സിൽ ഏകദേശം 1,150 …
 

വിദൂര ​ഗ്രഹങ്ങളിലെ അന്തരീക്ഷം വിശകലനം ചെയ്യാനുള്ള ജെയിംസ് വെബ്ബിന്റെ കഴിവ് തെളിയിക്കുന്ന നിരീക്ഷണമാണ് പുറത്തുവന്നതെന്ന് നാസ പറഞ്ഞു

ന്യൂയോർക്ക്: നാസ വിക്ഷേപിച്ച ജെയിംസ് വെബ് ടെലസ്കോപ് ഭൂമിക്ക് പുറത്ത് ജലസാധ്യതയുള്ള ​ഗ്രഹം കണ്ടെത്തി. ആയിരം പ്രകാശവർഷം അകലെ സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന ചൂടുള്ള വാതക ഭീമൻ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ മേഘങ്ങളുടെയും മൂടൽമഞ്ഞിന്റെയും തെളിവുകളാണ് യുഎസ് ബഹിരാകാശ ഏജൻസി‌യായ നാസ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം അറിയിച്ചത്.

തെക്കൻ – ആകാശ നക്ഷത്രസമൂഹമായ ഫീനിക്‌സിൽ ഏകദേശം 1,150 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന WASP-96 b ​ഗ്രഹത്തിലാണ് ജല സാന്നിധ്യമുണ്ടാകാനുള്ള സാധ്യത കണ്ടെത്തിയിരിക്കുന്നത്. വിദൂര ​ഗ്രഹങ്ങളിലെ അന്തരീക്ഷം വിശകലനം ചെയ്യാനുള്ള ജെയിംസ് വെബ്ബിന്റെ കഴിവ് തെളിയിക്കുന്ന നിരീക്ഷണമാണ് പുറത്തുവന്നതെന്ന് നാസ പറഞ്ഞു.