LogoLoginKerala

‘തക്കാളിപ്പനി’; ആശങ്ക വേണ്ട; കുട്ടികളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന്‌ ആരോഗ്യ മന്ത്രി

അഞ്ചുവയസില് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നതിനാല് ഏറെ ശ്രദ്ധ വേണം. തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളിപ്പനി റിപ്പോര്ട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. രോഗം വന്ന ആരും ഗുരുതരാവസ്ഥയില് എത്തിയതായി റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ‘തക്കാളിപ്പനി എന്ന രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂര്വമായി മസ്തിഷ്ക ജ്വരത്തിന് കാരണമായേക്കാം. മാത്രമല്ല അഞ്ചുവയസില് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നതിനാല് ഏറെ ശ്രദ്ധ വേണം. രോഗലക്ഷണങ്ങള് കണ്ടാല് ഉടന് ഡോക്ടറുടെ …
 

അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നതിനാല്‍ ഏറെ ശ്രദ്ധ വേണം.

തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗം വന്ന ആരും ഗുരുതരാവസ്ഥയില്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

‘തക്കാളിപ്പനി എന്ന രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമായേക്കാം. മാത്രമല്ല അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നതിനാല്‍ ഏറെ ശ്രദ്ധ വേണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികള്‍ക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണം’, മന്ത്രി അറിയിച്ചു.