LogoLoginKerala

തങ്കം ആശുപത്രിയില്‍ വീണ്ടും ചികിത്സക്കിടെ മരണം; അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ യുവതി മരിച്ചു

മരണവിവരം ആശുപത്രി ആധികൃതര് മറച്ചുവെച്ചതായി ബന്ധുക്കള് ആരോപിക്കുന്നു പാലക്കാട്: പ്രസവത്തിനെ തുടര്ന്ന് അമ്മയും കുഞ്ഞും മരിച്ചതിന് പിന്നാലെ പാലക്കാട് തങ്കം ആശുപത്രിയില് ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പില് ഹരിദാസന്റെ മകള് 27 വയസുകാരി കാര്ത്തികയാണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. മരണവിവരം ആശുപത്രി ആധികൃതര് മറച്ചുവെച്ചതായി ബന്ധുക്കള് ആരോപിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തെ തുടര്ന്ന് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം നിലനില്ക്കേയാണ്, …
 

മരണവിവരം ആശുപത്രി ആധികൃതര്‍ മറച്ചുവെച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു

പാലക്കാട്: പ്രസവത്തിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചതിന് പിന്നാലെ പാലക്കാട് തങ്കം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പില്‍ ഹരിദാസന്റെ മകള്‍ 27 വയസുകാരി കാര്‍ത്തികയാണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

മരണവിവരം ആശുപത്രി ആധികൃതര്‍ മറച്ചുവെച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തെ തുടര്‍ന്ന് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം നിലനില്‍ക്കേയാണ്, ചികിത്സയ്ക്കിടെ വീണ്ടും മരണം സംഭവിച്ചിരിക്കുന്നത്.