LogoLoginKerala

അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ബോറിസ് സര്‍ക്കാരിനോടുള്ള പ്രതിഷേധം; രണ്ട് മന്ത്രിമാര്‍ രാജി വെച്ചു

ലണ്ടന്: അഴിമതിയില് മുങ്ങി നില്ക്കുന്ന ബോറിസ് സര്ക്കാരിനോടുള്ള പ്രതിഷേധം അറിയിച്ച് ബ്രിട്ടനിലെ ഏറ്റവും മുതിര്ന്ന രണ്ട് കാബിനറ്റ് മന്ത്രിമാര് ചൊവ്വാഴ്ച രാജിവച്ചു.ട്രഷറി മേധാവി ഋഷി സുനക്കും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദുമാണ് രാജി സമര്പ്പിച്ചത്. ‘നല്ല മനസ്സാക്ഷിയോടെ എനിക്ക് ഈ സര്ക്കാരില് തുടര്ന്നും സേവിക്കാന് കഴിയില്ലെന്ന് ഞാന് നിങ്ങളോട് വളരെ ഖേദത്തോടെ പറയണം,’ ജാവിദ് തന്റെ രാജിക്കത്തില് പറഞ്ഞു. സര്ക്കാര് ശരിയായും കാര്യക്ഷമമായും ഗൗരവത്തോടെയും നടത്തപ്പെടുമെന്ന് പൊതുജനങ്ങള് പ്രതീക്ഷിക്കുന്നതായി സുനക് പറഞ്ഞു.’ഇത് എന്റെ അവസാന മന്ത്രിസ്ഥാനമായിരിക്കാമെന്ന് ഞാന് …
 

ലണ്ടന്‍: അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ബോറിസ് സര്‍ക്കാരിനോടുള്ള പ്രതിഷേധം അറിയിച്ച് ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന രണ്ട് കാബിനറ്റ് മന്ത്രിമാര്‍ ചൊവ്വാഴ്ച രാജിവച്ചു.ട്രഷറി മേധാവി ഋഷി സുനക്കും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദുമാണ് രാജി സമര്‍പ്പിച്ചത്.

‘നല്ല മനസ്സാക്ഷിയോടെ എനിക്ക് ഈ സര്‍ക്കാരില്‍ തുടര്‍ന്നും സേവിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ നിങ്ങളോട് വളരെ ഖേദത്തോടെ പറയണം,’ ജാവിദ് തന്റെ രാജിക്കത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ശരിയായും കാര്യക്ഷമമായും ഗൗരവത്തോടെയും നടത്തപ്പെടുമെന്ന് പൊതുജനങ്ങള്‍ പ്രതീക്ഷിക്കുന്നതായി സുനക് പറഞ്ഞു.’ഇത് എന്റെ അവസാന മന്ത്രിസ്ഥാനമായിരിക്കാമെന്ന് ഞാന്‍ തിരിച്ചറിയുന്നു, എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ക്കായി പോരാടുന്നത് മൂല്യവത്താണെന്ന് ഞാന്‍ വിശ്വസിക്കുന്നു, അതിനാലാണ് ഞാന്‍ രാജിവെക്കുന്നത്- സുനക് പറഞ്ഞു.