LogoLoginKerala

‘സജി ചെറിയാന്റെ രാജി’; തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍; മന്ത്രി എകെജി സെന്ററില്‍

സിപിഎമ്മിന്റെ അവയിലബള് സെക്രട്ടറിയേറ്റ് എകെജി സെന്ററില് ചേരുകയാണ് തിരുവനന്തപുരം: ഭരണഘടനയ്ക്ക് എതിരെ മന്ത്രി സജി ചെറിയാന് നടത്തിയ വിവാദ പരാമര്ശത്തിലും മന്ത്രിയുടെ രാജി ആവശ്യത്തിലും തലസ്ഥാനത്ത് നിര്ണായക ചര്ച്ചകള് പുരോഗമിക്കുന്നു. മന്ത്രി രാജി വെക്കാന് സാധ്യയുള്ള രീതിയിലാണ് കാര്യങ്ങള് പുരോഗമിക്കുന്നത്. സിപിഎമ്മിന്റെ അവയിലബള് സെക്രട്ടറിയേറ്റ് എകെജി സെന്ററില് ചേരുകയാണ്. മുഖ്യമന്ത്രിയും പാര്ട്ടി സെക്രട്ടറിയും യോഗത്തില് പങ്കെടുക്കുന്നു. മന്ത്രി സജി ചെറിയാനും എകെജി സെന്ററില് എത്തിയിട്ടുണ്ട്. മന്ത്രിക്ക് പാര്ട്ടി പിന്തുണ പ്രഖ്യാപിക്കുമോ, ഇല്ലയോ എന്ന കാര്യത്തില് ഈ യോഗത്തിനു …
 

സിപിഎമ്മിന്റെ അവയിലബള്‍ സെക്രട്ടറിയേറ്റ് എകെജി സെന്ററില്‍ ചേരുകയാണ്

തിരുവനന്തപുരം: ഭരണഘടനയ്ക്ക് എതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശത്തിലും മന്ത്രിയുടെ രാജി ആവശ്യത്തിലും തലസ്ഥാനത്ത് നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മന്ത്രി രാജി വെക്കാന്‍ സാധ്യയുള്ള രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

സിപിഎമ്മിന്റെ അവയിലബള്‍ സെക്രട്ടറിയേറ്റ് എകെജി സെന്ററില്‍ ചേരുകയാണ്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കുന്നു. മന്ത്രി സജി ചെറിയാനും എകെജി സെന്ററില്‍ എത്തിയിട്ടുണ്ട്. മന്ത്രിക്ക് പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുമോ, ഇല്ലയോ എന്ന കാര്യത്തില്‍ ഈ യോഗത്തിനു ശേഷം വ്യക്തതയുണ്ടാകും.

ഇന്ന് വൈകിട്ട് മന്ത്രിസഭായോഗവും ചേരുന്നുണ്ട്. ഇതോടൊപ്പം സര്‍ക്കാര്‍ നിയമവിദഗ്ധരുമായും ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സജി ചെറിയാനെതിരെ കേസ് കോടതിയിലെത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ശക്തമാണ്.