LogoLoginKerala

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ല; ഹൈക്കോടതി വിധിയെ ശരിവെച്ച് സുപ്രീംകോടതി

ആവശ്യമുള്ളപ്പോള് ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി ന്യൂഡല്ഹി: ബലാത്സംഗക്കേസില് നടന് വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്കൂര് ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന സര്ക്കാരിന്റെ അപ്പീലില് ശക്തമായ വാദ പ്രതിവാദങ്ങള്ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അതേസമയം ഹൈക്കോടതി വിധിയില് സുപ്രീംകോടതി ഭേദഗതി വരുത്തി. ജൂലൈ മൂന്ന് വരെ മാത്രമേ ചോദ്യം ചെയ്യാന് പാടുള്ളു എന്നതില് വ്യക്തത വരുത്തി. ആവശ്യമുള്ളപ്പോള് ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. നടിക്കെതിരെ വിജയ് ബാബു …
 

ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

അതേസമയം ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി. ജൂലൈ മൂന്ന് വരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളു എന്നതില്‍ വ്യക്തത വരുത്തി. ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. നടിക്കെതിരെ വിജയ് ബാബു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.