LogoLoginKerala

സജി ചെറിയാന്റെ പരാമര്‍ശം; ഉചിതമായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് സീതാറാം യെച്ചൂരി

സജി ചെറിയാനെ പൂര്ണമായി പിന്തുണക്കാതെ സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി ന്യൂഡല്ഹി: ഭരണഘടനക്കെതിരായ പരാമര്ശത്തില് സജി ചെറിയാനെ പൂര്ണമായി പിന്തുണക്കാതെ സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. സജി ചെറിയാന്റെ പരാമര്ശങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തില് നിന്ന് വിവരം തേടി. ഉചിതമായി നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് പറഞ്ഞപ്പോള് മന്ത്രിക്ക് നാവ് പിഴ ഉണ്ടായതാകാമെന്നാണ് കഴിഞ്ഞ ദിവസം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി …
 

സജി ചെറിയാനെ പൂര്‍ണമായി പിന്തുണക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഭരണഘടനക്കെതിരായ പരാമര്‍ശത്തില്‍ സജി ചെറിയാനെ പൂര്‍ണമായി പിന്തുണക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സജി ചെറിയാന്റെ പരാമര്‍ശങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വിവരം തേടി. ഉചിതമായി നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.

രാജ്യത്തെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ മന്ത്രിക്ക് നാവ് പിഴ ഉണ്ടായതാകാമെന്നാണ് കഴിഞ്ഞ ദിവസം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞത്. മന്ത്രി രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.