LogoLoginKerala

18 ദിവസത്തിനിടെ 8 തകരാറുകൾ ; അറ്റകുറ്റപ്പണികൾക്കായി സർവീസ് നിർത്തിവച്ച് സ്‌പൈസ് ജെറ്റ്

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു ന്യൂഡൽഹി :18 ദിവസത്തിനിടെ എട്ട് തകരാർ സംഭവിച്ചതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി സർവീസ് നിർത്തിവച്ച് സ്പൈസ് ജെറ്റ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ചൈനയിലേക്കുള്ള ഒരു വിമാനത്തിലെ കാലാവസ്ഥാ റഡാർ തകരാറിലായതോടെ സ്പൈസ്ജെറ്റിന് സാങ്കേതിക തകരാറുണ്ടായതിനെ തുടർന്നാണിത്. റൂൾ-134, എയർക്രാഫ്റ്റ് റൂൾസ്, 1937 ലെ ഷെഡ്യൂൾ XI എന്നിവ പ്രകാരം …
 

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്‌പൈസ് ജെറ്റിന്  കാരണം കാണിക്കൽ നോട്ടീസ് അയച്ചു

ന്യൂഡൽഹി :18 ദിവസത്തിനിടെ എട്ട് തകരാർ സംഭവിച്ചതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി സർവീസ് നിർത്തിവച്ച് സ്‌പൈസ് ജെറ്റ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്‌പൈസ് ജെറ്റിന്  കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

ചൈനയിലേക്കുള്ള ഒരു വിമാനത്തിലെ കാലാവസ്ഥാ റഡാർ തകരാറിലായതോടെ സ്‌പൈസ്‌ജെറ്റിന് സാങ്കേതിക തകരാറുണ്ടായതിനെ തുടർന്നാണിത്. റൂൾ-134, എയർക്രാഫ്റ്റ് റൂൾസ്, 1937 ലെ ഷെഡ്യൂൾ XI എന്നിവ പ്രകാരം സുരക്ഷിതവും കാര്യക്ഷമവുമായ എയർ സർവീസ് സ്ഥാപിക്കുന്നതിൽ സ്പൈസ് ജെറ്റ് പരാജയപ്പെട്ടതായാണ് ഡിജിസിഎ അറിയിച്ചിരിക്കുന്നത്.