LogoLoginKerala

മന്ത്രി സജി ചെറിയാന്‍ രാജി വെച്ചു

ഒടുവില് മന്ത്രി പുറത്തേക്ക് തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില് വിവാദത്തിലായ മന്ത്രി സജി ചെറിയാന് രാജി വെച്ചു. വൈകീട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാന് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഭരണഘടനക്കെതിരായ പരാമര്ശത്തില് സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്ത്താന് സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം മന്ത്രിയ്ക്ക് എതിരായിരുന്നു. മന്ത്രിയെ സംരക്ഷിക്കാന് ശ്രമിച്ചാല് അതു സര്ക്കാരിന്റെ നിലനില്പ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിന്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി …
 

ഒടുവില്‍ മന്ത്രി പുറത്തേക്ക്‌

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ വിവാദത്തിലായ മന്ത്രി സജി ചെറിയാന്‍ രാജി വെച്ചു. വൈകീട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാന്‍ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.

ഭരണഘടനക്കെതിരായ പരാമര്‍ശത്തില്‍ സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം മന്ത്രിയ്ക്ക് എതിരായിരുന്നു. മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതു സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിന്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്.

എകെജി സെന്ററില്‍ ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തിന് ശേഷം താന്‍ എന്തിന് രാജി വെക്കണം എന്നാണ് സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജി ഉടന്‍ വേണ്ടെന്ന നിലപാടിലായിരുന്നു പാര്‍ട്ടിയും.