LogoLoginKerala

രഹസ്യങ്ങളുടെ ചുരുളഴിയുന്നു; ‘രണ്ട് രഹസ്യങ്ങള്‍’ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

പ്രമുഖ സ്പാനിഷ്, ഇറ്റാലിയന് ആക്ടര് ആയ ആന്ഡ്രിയ റവേറ ഈ സിനിമയിലൂടെ മലയാള സിനിമയില് അരങ്ങേറ്റം കുറിക്കുന്നു സിനിമാ ആസ്വാദകര്ക്കായി തികച്ചും വ്യത്യസ്തവും മനോഹരവുമായ ദൃശ്യ ശ്രവണ വിരുന്നൊരുക്കിക്കൊണ്ട് ‘ രണ്ട് രഹസ്യങ്ങള് ‘ എന്ന സിനിമയുടെ ആദ്യ ക്യാരക്റ്റര് ടീസര് പുറത്ത് വിട്ടു. ജൂലൈ 4 ന് മനോരമ മ്യൂസിക് വഴി അന്വര് റഷീദ്, ലിജോ ജോസ് പല്ലിശ്ശേരി, ബേസില് ജോസഫ്, വിനയ് ഫോര്ട്ട് തുടങ്ങിയവരുടെ ഒഫീഷ്യല് ഫേസ്ബുക് പേജിലൂടെയാണ് ടീസര് റിലീസ് ചെയ്തത്. പ്രമുഖ …
 

പ്രമുഖ സ്പാനിഷ്, ഇറ്റാലിയന്‍ ആക്ടര്‍ ആയ ആന്‍ഡ്രിയ റവേറ ഈ സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു

സിനിമാ ആസ്വാദകര്‍ക്കായി തികച്ചും വ്യത്യസ്തവും മനോഹരവുമായ ദൃശ്യ ശ്രവണ വിരുന്നൊരുക്കിക്കൊണ്ട് ‘ രണ്ട് രഹസ്യങ്ങള്‍ ‘ എന്ന സിനിമയുടെ ആദ്യ ക്യാരക്റ്റര്‍ ടീസര്‍ പുറത്ത് വിട്ടു. ജൂലൈ 4 ന് മനോരമ മ്യൂസിക് വഴി അന്‍വര്‍ റഷീദ്, ലിജോ ജോസ് പല്ലിശ്ശേരി, ബേസില്‍ ജോസഫ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.

പ്രമുഖ സ്പാനിഷ്, ഇറ്റാലിയന്‍ ആക്ടര്‍ ആയ ആന്‍ഡ്രിയ റവേറ ഈ സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ശേഖര്‍ മേനോന്‍, വിജയ്കുമാര്‍ പ്രഭാകരന്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ, ജയശങ്കര്‍, പട്ടാളം അഭിലാഷ്, ഹരീഷ് പേങ്ങന്‍, ബിനോയ് നമ്പാല, ഷൈന്‍ ജോര്‍ജ്, പാരിസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് തുടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്. സിനിമയുടെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ തികച്ചും നിഗൂഢവും, വ്യത്യസ്തവുമായ രണ്ട് രഹസ്യങ്ങളുടെ ചുരുളുകള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ ഏറെ രസകരമായി അഴിക്കപ്പെടുകയാണ്.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് നവാഗതരായ അജിത്കുമാര്‍ രവീന്ദ്രനും അര്‍ജുന്‍ലാലും ചേര്‍ന്നാണ്. വണ്‍ലൈന്‍ മീഡിയ, എരിവും പുളിയും പ്രൊഡക്ഷന്‍സ്, വാമ എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ വിജയ്കുമാര്‍ പ്രഭാകരന്‍, അജിത്കുമാര്‍ രവീന്ദ്രന്‍, സക്കീര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഹൈഹോപ്‌സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബോണി അസ്സനാര്‍, റോബിന്‍ തോമസ്, സോണിയല്‍ വര്‍ഗീസ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.