LogoLoginKerala

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസ്; 29 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

മൂന്ന് വനിതാ പ്രവര്ത്തകരടക്കം 29 പേര് ജൂണ് 26നാണ് അറസ്റ്റിലായത് വയനാട്: വയനാട് എംപി രാഹുല് ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസില് റിമാന്റിലായിരുന്ന 29 എസ്എഫ്ഐ പ്രവര്ത്തകര്ക്ക് ജാമ്യം ലഭിച്ചു. കല്പ്പറ്റ ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് വനിതാ പ്രവര്ത്തകരടക്കം 29 പേര് ജൂണ് 26നാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകള് പ്രകാരമാണ് ഇവര്ക്കെതിരെ കേസെടുത്തത്. എല്ലാ ബുധനാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്പില് ഹാജരാവണം, ജില്ല വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്കിയിരിക്കുന്നത്. സംഭവത്തിന് …
 

മൂന്ന് വനിതാ പ്രവര്‍ത്തകരടക്കം 29 പേര്‍ ജൂണ്‍ 26നാണ് അറസ്റ്റിലായത്

വയനാട്: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസില്‍ റിമാന്റിലായിരുന്ന 29 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

മൂന്ന് വനിതാ പ്രവര്‍ത്തകരടക്കം 29 പേര്‍ ജൂണ്‍ 26നാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എല്ലാ ബുധനാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാവണം, ജില്ല വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ, എസ്എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടില്‍ കര്‍ശന നടപടിക്ക് തീരുമാനിച്ചത്. അഡ്ഹോക്ക് കമ്മിറ്റിക്കാണ് പകരം ചുമതല.