LogoLoginKerala

കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് മുക്താര്‍ അബ്ബാസ് നഖ്‌വി; ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

നഖ്വിയെ ഉപരാഷ്ട്രപതി സ്ഥാനാര്ഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള് ഉയരുന്നതിനിടെയാണ് രാജി ന്യൂഡല്ഹി: ബിജെപി നേതാവ് മുക്താര് അബ്ബാസ് നഖ്വി കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. നഖ്വിയെ ഉപരാഷ്ട്രപതി സ്ഥാനാര്ഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള് ഉയരുന്നതിനിടെയാണ് രാജി. കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയായ നഖ്വിയുടെ രാജ്യസഭാ കാലയളവ് നാളെ അവസാനിക്കും. ഇന്ന് രാവിലെ നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി അധ്യക്ഷന് ജെപി നദ്ദയുമായും നഖ്വി കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗത്തില് നിന്നുള്ള പ്രതിനിധിയെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില് സ്ഥാനാര്ഥിയാക്കാന് ബിജെപി …
 

നഖ്‌വിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് രാജി

ന്യൂഡല്‍ഹി: ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. നഖ്‌വിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് രാജി.

കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയായ നഖ്‌വിയുടെ രാജ്യസഭാ കാലയളവ് നാളെ അവസാനിക്കും. ഇന്ന് രാവിലെ നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായും നഖ്‌വി കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം നടത്തുന്നുവെന്നാണ് സൂചന.