LogoLoginKerala

നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കടുവ നാളെ തീയറ്ററുകളിലേക്ക്; പൃഥ്വിരാജിന്റെ കഥാപാത്രത്തിന് മറ്റൊരു പേര്

സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചന് എന്നതിന് പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് സെന്സര് ബോര്ഡ് നിര്ദേശിച്ചത് എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ച് കടുവ നാളെ തീയറ്ററുകളിലേക്ക് എത്തുകയാണ്. കടുവാക്കുന്നേല് കുറുവച്ചന് എന്ന പേരില് നിന്നും കടുവാക്കുന്നേല് കുര്യാച്ചന് എന്ന പേരിലാണ് പൃഥ്വിരാജ് നാളെ എത്തുന്നത്. സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചന് എന്നതിന് പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് സെന്സര് ബോര്ഡ് നിര്ദേശിച്ചത്. ഇതിനെ തുടര്ന്നാണ് കുറിയച്ചന് എന്ന പേരിലേക്ക് മാറ്റം വരുത്തിയിരിക്കുന്നത്. ചിത്രത്തിലെ കടുവാക്കുന്നേല് കുറുവച്ചന് …
 

സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചന്‍ എന്നതിന് പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്

എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ച് കടുവ നാളെ തീയറ്ററുകളിലേക്ക് എത്തുകയാണ്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ നിന്നും കടുവാക്കുന്നേല്‍ കുര്യാച്ചന്‍ എന്ന പേരിലാണ് പൃഥ്വിരാജ് നാളെ എത്തുന്നത്. സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചന്‍ എന്നതിന് പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഇതിനെ തുടര്‍ന്നാണ് കുറിയച്ചന്‍ എന്ന പേരിലേക്ക് മാറ്റം വരുത്തിയിരിക്കുന്നത്.

ചിത്രത്തിലെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രം തന്റെ ജീവിതകഥയെ ആസ്പദമാക്കി എഴുതിയതാണെന്ന ജോസ് കുറുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്റെ പരാതിയാണ് കടുവക്കെതിരായ കേസിന് തുടക്കം കുറിച്ചത്. എന്നാല്‍ സിനിമ കുറുവച്ചന്റെ കഥയല്ലെന്നും അതിലെ നായകന്‍ സാങ്കല്‍പിക കഥാപാത്രം മാത്രമാണെന്നുമായിരുന്നു തിരക്കഥാകൃത്ത് ജിനു ഏബ്രഹാമിന്റെ വിശദീകരണം.

ഏറെ നാളത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ പേരു മാറ്റി ‘കടുവ’ എന്ന പേരില്‍ ചിത്രീകരണം ആരംഭിക്കാന്‍ കോടതിയില്‍ നിന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അനുമതി നേടിയത്. എന്നാല്‍ ചിത്രം ഈ നിലയില്‍ റിലീസ് ചെയ്താല്‍ അത് തന്റെ അന്തസ്സിനു കോട്ടം വരുത്തുമെന്ന പരാതിയുമായി കുറുവച്ചന്‍ വീണ്ടും കോടതിയെ സമീപിച്ചു. കേസില്‍ ഇടപെടാന്‍ കോടതി സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചു. കുറുവച്ചനെ തിരക്കഥ വായിച്ചു കേള്‍പ്പിച്ചതിനു ശേഷം മാത്രമേ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നല്‍കാന്‍ കഴിയൂ എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. തിരക്കഥ വായിച്ചു കേട്ട കുറുവച്ചന്‍ കഥാപാത്രത്തിന്റെ പേരു മാറ്റണമെന്നും ചിത്രത്തിലെ ചില സീനുകള്‍ തനിക്ക് അപകീര്‍ത്തിയുണ്ടാക്കുമെന്നുമാണ് മറുപടി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് കേന്ദ്രകഥാപാത്രത്തിന്റെ പേര് മാറ്റാനുള്ള നിര്‍ദേശം സെന്‍സര്‍ബോര്‍ഡ് നല്‍കിയത്.

സിനിമയില്‍നിന്ന് ഒരു രംഗം പോലും ഒഴിവാക്കിയിട്ടില്ലെന്നും സെന്‍സര്‍ ബോര്‍ഡിന് കാണാന്‍ കൊടുത്ത അതേ കോപ്പി തന്നെയാണ് തീയറ്ററുകളിലും റിലീസ് ചെയ്യുന്നതെന്നും കടുവയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം പറഞ്ഞു.

”സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് വളരെ തുറന്നൊരു സമീപനമാണ് ഉണ്ടായത്. അഞ്ചു പേരടങ്ങുന്ന ഒരു സമിതി സിനിമ കണ്ടശേഷം ജോസ് കുരുവിനാക്കുന്നേല്‍ എന്ന വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള ഒരു പരാമര്‍ശവുമില്ല എന്നാണു കണ്ടെത്തിയത്. കുറുവച്ചന്‍ എന്ന ധ്വനി വരാത്ത രീതിയില്‍ പേരില്‍ മാറ്റം വരുത്തി സിനിമ റിലീസ് ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സിനിമയില്‍നിന്ന് ഒരു സീന്‍ പോലും ഒഴിവാക്കുകയോ ഡയലോഗ് മ്യൂട്ട് ചെയ്യുകയോ ചെയ്തിട്ടില്ല.

രണ്ടു മണിക്കൂര്‍ മുപ്പത്തിനാല് മിനിറ്റുള്ള വിഡിയോ ആണ് അവര്‍ക്കു കാണാന്‍ കൊടുത്തത്. അത് അതേപടി തന്നെയാണ് റിലീസ് ചെയ്യാന്‍ പോകുന്നതും. ജോസ് കുരുവിനാക്കുന്നേല്‍ എന്നയാളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള സീനുകള്‍ ഒന്നും സിനിമയിലില്ല എന്ന് രണ്ടു കോടതികള്‍ പറഞ്ഞ അതേ കാര്യം തന്നെയാണ് സെന്‍സര്‍ ബോര്‍ഡും പറഞ്ഞിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനായി ഒരു രൂപ പോലും ആര്‍ക്കും നഷ്ടപരിഹാരം കൊടുത്തിട്ടുമില്ല. എല്ലാ പ്രശ്‌നങ്ങളെയും നേരിട്ട ശേഷം കടുവ നാളെ തിയറ്ററുകളില്‍ എത്തുകയാണ്.”ജിനു ഏബ്രഹാം പറഞ്ഞു.