LogoLoginKerala

ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ക്ക് വിട

2016ല് രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി. ഗോപിനാഥന് നായര്ക്ക് വിട. 100 വയസായിരുന്നു. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 2016ല് രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു. ഗാന്ധിയന് ആദര്ശങ്ങളില് അടിയുറച്ച് ജീവിച്ച വ്യക്തിയായിരുന്നു പി. ഗോപിനാഥന് നായര്. വളരെ ചെറുപ്പില് തന്നെ ഗാന്ധിജിയെ നേരില്കണ്ടതോടെയാണ് ഗാന്ധിയന് ആദര്ശങ്ങളില് ആകൃഷ്ടനായി ഗാന്ധി മാര്ഗത്തിലേക്ക് അദ്ദേഹം നീങ്ങിയത്. തുടര്ന്ന് സ്വാതന്ത്യ സമരത്തിലടക്കം പങ്കെടുത്തു. ഗാന്ധിയന് ദര്ശനങ്ങള് രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതില് …
 

2016ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു

തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി. ഗോപിനാഥന്‍ നായര്‍ക്ക് വിട. 100 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 2016ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ച് ജീവിച്ച വ്യക്തിയായിരുന്നു പി. ഗോപിനാഥന്‍ നായര്‍. വളരെ ചെറുപ്പില്‍ തന്നെ ഗാന്ധിജിയെ നേരില്‍കണ്ടതോടെയാണ് ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി ഗാന്ധി മാര്‍ഗത്തിലേക്ക് അദ്ദേഹം നീങ്ങിയത്. തുടര്‍ന്ന് സ്വാതന്ത്യ സമരത്തിലടക്കം പങ്കെടുത്തു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തികൂടിയാണ് ഗോപിനാഥന്‍ നായര്‍.