LogoLoginKerala

തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടിക്ക് നിര്‍ദേശം

സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല് എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത് തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്ദേശം നല്കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല് എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്. ചികിത്സാ പിഴവ് മൂലം രോഗികള് തുടര്ച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയര്ന്ന സാഹചര്യത്തില് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. പ്രസവത്തിനെ തുടര്ന്ന് ഐശ്വര്യയും കുഞ്ഞും മരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം …
 

സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്.

ചികിത്സാ പിഴവ് മൂലം രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

പ്രസവത്തിനെ തുടര്‍ന്ന് ഐശ്വര്യയും കുഞ്ഞും മരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം കാര്‍ത്തിക എന്ന യുവതിയും ശസ്‌ത്രക്രിയയ്ക്കിടെ മരിച്ചിരുന്നു. മരണ വിവരം മറച്ച് വെച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവ് മൂലമാണ് ഭിന്നശേഷിക്കാരിയായ കാര്‍ത്തിക മരിച്ചതെന്നാണ് കുടുംബം പറയുന്നത്.