LogoLoginKerala

വെള്ളത്തിന് മുകളില്‍ കമലഹാസന്‍; വിസ്മയമൊരുക്കി ഡാവിഞ്ചി സുരേഷ്‌

വിവിധ നിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോര് ഷീറ്റുകളാണ് ഉലകനായകന് കമലഹാസന്റെ ചിത്രം ചെയ്യാനായി ഉപയോഗിച്ചത് ഇടുക്കി: വെള്ളത്തിന് മുകളില് അന്പതടി വലിപ്പമുള്ള കമലഹാസന് ചിത്രം തീര്ത്ത് ഡാവിഞ്ചി സുരേഷ്. നിരവധി മീഡിയങ്ങളില് ചിത്രങ്ങള് തീര്ക്കുന്ന സുരേഷിന്റെ എണ്പത്തി അഞ്ചാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രം ആണ് ഫോം ഷീറ്റില് പിറന്നത്. കുട്ടികള് ക്രാഫ്റ്റ് വര്ക്കുകള്ക്കായി ഉപയോഗിക്കുന്ന വിവിധ നിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോര് ഷീറ്റുകളാണ് ഉലകനായകന് കമലഹാസന്റെ ചിത്രം ചെയ്യാനായി ഉപയോഗിച്ചത്. മൂന്നാറിലെ വൈബ് റിസോര്ട്ടിന്റെ …
 

വിവിധ നിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോര്‍ ഷീറ്റുകളാണ് ഉലകനായകന്‍ കമലഹാസന്റെ ചിത്രം ചെയ്യാനായി ഉപയോഗിച്ചത്‌

ഇടുക്കി: വെള്ളത്തിന് മുകളില്‍ അന്‍പതടി വലിപ്പമുള്ള കമലഹാസന്‍ ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്. നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന സുരേഷിന്റെ എണ്‍പത്തി അഞ്ചാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രം ആണ് ഫോം ഷീറ്റില്‍ പിറന്നത്.

കുട്ടികള്‍ ക്രാഫ്റ്റ് വര്‍ക്കുകള്‍ക്കായി ഉപയോഗിക്കുന്ന വിവിധ നിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോര്‍ ഷീറ്റുകളാണ് ഉലകനായകന്‍ കമലഹാസന്റെ ചിത്രം ചെയ്യാനായി ഉപയോഗിച്ചത്‌. മൂന്നാറിലെ വൈബ് റിസോര്‍ട്ടിന്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളില്‍ രണ്ടു ദിവസം സമയമെടുത്ത് അന്‍പതടി നീളവും 30അടി വീതിയിലുമാണ് ചിത്രം നിര്‍മ്മിച്ചത്.

കണ്ടന്റ് ക്രിയേട്ടേഴ്സ് ഓഫ് കേരള എന്ന യൂട്ടൂബേഴ്‌സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ഡാവിഞ്ചി സുരേഷ് പ്രതികൂല കാലാവസ്ഥയിലും വെള്ളത്തിന് മുകളില്‍ വലിയ ചിത്രം സാധ്യമാക്കിയത്. തറയിലും പറമ്പിലും പാടത്തും സ്റ്റേഡിയം ഗ്രൗണ്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഫ്‌ലോറൂം ഒക്കെ ക്യാന്‍വാസാക്കി വലിയ ചിത്രങ്ങള്‍ നിരവധി വരച്ചിട്ടുണ്ടെങ്കിലും സ്വിമ്മിംഗ് പൂള്‍ ക്യാന്‍വാസ് ആക്കുന്നത് ആദ്യമായാണ് എന്ന് സുരേഷ് പറഞ്ഞു.

സുരേഷിനെ കൂടാതെ മകന്‍ ഇന്ദ്രജിത്ത്, രാകേഷ് പള്ളത്ത,് സന്ദീപ് എന്നിവര്‍ സഹായികളായി ഉണ്ടായിരുന്നു. ജിജോയും ലിജോയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.