LogoLoginKerala

ഭരണഘടന വിരുദ്ധ പ്രസംഗം; സജി ചെറിയാനെതിരെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി

സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നുമാണ് പരാതിയില് പറയുന്നത് പത്തനംതിട്ട: ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില് പരാതി. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയായ അഭിഭാഷകന് ബൈജു നോയലാണ് പരാതി നല്കിയത്. ഇന്നലെ പത്തനംതിട്ട എസ്പിക്ക് നല്കിയ പരാതിയില് എഫ്ഐആര് രജിസ്റ്റര് ചെയ്യാത്തതിനെ തുടര്ന്നാണ് ഇയാള് കോടതിയെ സമീപിച്ചത്. സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നുമാണ് പരാതിയില് പറയുന്നത്. പരാതി ഫയലില് സ്വീകരിച്ച കോടതി വെള്ളിയാഴ്ച …
 

സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്

പത്തനംതിട്ട: ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് പരാതി നല്‍കിയത്. ഇന്നലെ പത്തനംതിട്ട എസ്പിക്ക് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതി ഫയലില്‍ സ്വീകരിച്ച കോടതി വെള്ളിയാഴ്ച പരിഗണിക്കും. മന്ത്രിയുടെ പ്രസംഗം പരിശോധിച്ച ശേഷം നിയമോപദേശം തേടുന്നതിനെ പറ്റിയാണ് പൊലീസ് ആലോചിക്കുന്നത്.