LogoLoginKerala

അഗ്നിപഥ് പദ്ധതി രാജ്യത്തെ ‘പരിശീലനം നേടിയ ഭീകരത’ യിലേക്ക് നയിക്കുമെന്ന് രാജസ്ഥാൻ മന്ത്രി

യുവാക്കളുടെ ഭാവിയെക്കുറിച്ച് കേന്ദ്രസർക്കാർ ചിന്തിക്കണമെന്നും രാജസ്ഥാൻ മന്ത്രി കൂട്ടിച്ചേർത്തു ജയ്പൂർ : അഗ്നിപഥ് പദ്ധതിക്കെതിരെ വിവാദ പ്രസ്താവനയുമായി രാജസ്ഥാൻ റവന്യൂ മന്ത്രി രാംലാൽ ജാട്ട്. അഗ്നിപഥ് പദ്ധതി രാജ്യത്തെ പരിശീലനം നേടിയ ഭീകരതയിലേക്ക് നയിക്കുമെന്ന് മന്ത്രി പറഞ്ഞു. എംപിമാർക്കും എംഎൽഎമാർക്കും ഒരു വർഷം ജോലി ചെയ്താലേ പെൻഷൻ ലഭിക്കൂ എന്നിരിക്കെ, അഗ്നിവീരന്മാർക്ക് എന്തുകൊണ്ട് പെൻഷൻ നൽകിക്കൂടാ? അഗ്നിവീർ പദ്ധതിയിൽ മൂന്നോ നാലോ വർഷം ജോലി ചെയ്ത് തൊഴിൽ രഹിതരാകുമ്പോൾ യുവാക്കൾ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാകും എന്നും മന്ത്രി …
 

യുവാക്കളുടെ ഭാവിയെക്കുറിച്ച് കേന്ദ്രസർക്കാർ ചിന്തിക്കണമെന്നും രാജസ്ഥാൻ മന്ത്രി കൂട്ടിച്ചേർത്തു

ജയ്‌പൂർ : അഗ്‌നിപഥ് പദ്ധതിക്കെതിരെ വിവാദ പ്രസ്താവനയുമായി രാജസ്ഥാൻ റവന്യൂ മന്ത്രി രാംലാൽ ജാട്ട്. അഗ്‌നിപഥ് പദ്ധതി രാജ്യത്തെ പരിശീലനം നേടിയ ഭീകരതയിലേക്ക് നയിക്കുമെന്ന് മന്ത്രി പറഞ്ഞു. എംപിമാർക്കും എംഎൽഎമാർക്കും ഒരു വർഷം ജോലി ചെയ്താലേ പെൻഷൻ ലഭിക്കൂ എന്നിരിക്കെ, അഗ്‌നിവീരന്മാർക്ക് എന്തുകൊണ്ട് പെൻഷൻ നൽകിക്കൂടാ? അഗ്‌നിവീർ പദ്ധതിയിൽ മൂന്നോ നാലോ വർഷം ജോലി ചെയ്‌ത് തൊഴിൽ രഹിതരാകുമ്പോൾ യുവാക്കൾ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാകും എന്നും മന്ത്രി പറഞ്ഞു.

യുവാക്കളുടെ ഭാവിയെക്കുറിച്ച് കേന്ദ്രസർക്കാർ ചിന്തിക്കണമെന്നും രാജസ്ഥാൻ മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ യുവാക്കൾക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള പുതിയ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് നയം ജൂൺ 14 നാണ് കേന്ദ്രം പുറത്തിറക്കിയത്. അഗ്നിപഥ് എന്ന് വിളിക്കപ്പെടുന്ന ഈ സ്കീം 17.5 മുതൽ 21 വരെ പ്രായമുള്ള യുവാക്കളെയാണ് ലക്ഷ്യമിടുന്നത്.