LogoLoginKerala

‘നാവ് പിഴയാകാം’; സജി ചെറിയാന്‍ രാജി വെക്കേണ്ടതില്ലെന്ന് എം എ ബേബി

മന്ത്രിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തില് കേന്ദ്ര നേതൃത്വം വിവാദത്തെക്കുറിച്ച് അന്വേഷിച്ചു ന്യൂഡല്ഹി: ഭരണഘടനക്കെതിരെ പരാമര്ശം നടത്തിയ മന്ത്രി സജി ചെറിയാനെ പിന്തുണച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മന്ത്രിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തില് കേന്ദ്ര നേതൃത്വം വിവാദത്തെക്കുറിച്ച് അന്വേഷിച്ചു. മന്ത്രി രാജി വെക്കേണ്ട സാഹചര്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ‘വിമര്ശനം ഭരണഘടനക്ക് എതിരല്ല. ഇന്ത്യയിലെ ഭരണകൂട സംവിധാനത്തിനെതിരെയാണ് വിമര്ശനം. രാജ്യത്തെ സാമ്പത്തിക സാമൂഹിക സാഹചര്യത്തെ കുറിച്ച് പറഞ്ഞപ്പോള് നാവ് പിഴ ഉണ്ടായതാകാം. ഭരണഘടനക്ക് ചില …
 

മന്ത്രിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം വിവാദത്തെക്കുറിച്ച് അന്വേഷിച്ചു

ന്യൂഡല്‍ഹി: ഭരണഘടനക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെ പിന്തുണച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മന്ത്രിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം വിവാദത്തെക്കുറിച്ച് അന്വേഷിച്ചു. മന്ത്രി രാജി വെക്കേണ്ട സാഹചര്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

‘വിമര്‍ശനം ഭരണഘടനക്ക് എതിരല്ല. ഇന്ത്യയിലെ ഭരണകൂട സംവിധാനത്തിനെതിരെയാണ് വിമര്‍ശനം. രാജ്യത്തെ സാമ്പത്തിക സാമൂഹിക സാഹചര്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍ നാവ് പിഴ ഉണ്ടായതാകാം. ഭരണഘടനക്ക് ചില അപാകതകള്‍ ഉണ്ടാകാം എന്ന് നിര്‍മാതക്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അതു കൊണ്ടാണ് ഭരണഘടന ഭേദഗതി തന്നെ വരുന്നത്’, എം എ ബേബി പറഞ്ഞു.