LogoLoginKerala

സജി ചെറിയാനിലൂടെ പുറത്ത് വന്നിരിക്കുന്നത് സിപിഐഎമ്മിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധത; ശബരീനാഥ്

ആര് ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്ന ‘പഞ്ചാബ് മോഡല് പ്രസംഗം പോലെയാണ് സജി ചെറിയാന്റെ ‘മല്ലപ്പള്ളി മോഡല്’ പ്രസംഗം എന്ന് ശബരിനാഥന് വിമര്ശിച്ചു തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിലൂടെ പുറത്ത് വന്നത് സിപിഐഎമ്മിലെ കമ്യൂണിസ്റ്റ് വിരുദ്ധതയെന്ന് കോണ്ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്. ആര് ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്ന ‘പഞ്ചാബ് മോഡല് പ്രസംഗം പോലെയാണ് സജി ചെറിയാന്റെ ‘മല്ലപ്പള്ളി മോഡല്’ പ്രസംഗം എന്ന് ശബരിനാഥന് വിമര്ശിച്ചു. സജി …
 

ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്ന ‘പഞ്ചാബ് മോഡല്‍ പ്രസംഗം പോലെയാണ് സജി ചെറിയാന്റെ ‘മല്ലപ്പള്ളി മോഡല്‍’ പ്രസംഗം എന്ന് ശബരിനാഥന്‍ വിമര്‍ശിച്ചു

തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിലൂടെ പുറത്ത് വന്നത് സിപിഐഎമ്മിലെ കമ്യൂണിസ്റ്റ് വിരുദ്ധതയെന്ന് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്ന ‘പഞ്ചാബ് മോഡല്‍ പ്രസംഗം പോലെയാണ് സജി ചെറിയാന്റെ ‘മല്ലപ്പള്ളി മോഡല്‍’ പ്രസംഗം എന്ന് ശബരിനാഥന്‍ വിമര്‍ശിച്ചു.

സജി ചെറിയാന്‍ എന്ന കമ്മ്യൂണിസ്റ്റ് മന്ത്രി ഭരണഘടനയെ വിമര്‍ശിക്കുമ്പോള്‍ പുറത്തുവരുന്നത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കാലങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന ഭരണഘടന വിരുദ്ധതയാണ്. കെ റെയില്‍ സമരക്കാരെ തീവ്രവാദികള്‍ എന്ന് സജി ചെറിയാന്‍ വിശേഷിപ്പിച്ചത് ഈ ഭരണഘടന വിരുദ്ധമനോഭാവം കൊണ്ടാണെന്നും ശബരിനാഥന്‍ ആരോപിച്ചു.