LogoLoginKerala

എജ്ബാസ്റ്റൻ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് വിജയം

ജോണി ബെയര്സ്റ്റോ, ജോ റൂട്ട് എന്നിവര് നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ നിര്ണായക ടെസ്റ്റില് വിജയത്തിലേക്ക് നയിച്ചത് എജ്ബാസ്റ്റൻ : എഡ്ജ്ബാസ്റ്റണില് നടന്ന ഇംഗ്ലണ്ട്- ഇന്ത്യ അവസാന ടെസ്റ്റില് ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റിന്റെ ജയം . ഇതോടെ പരമ്പര 2-2ന് സമനിലയില് അവസാനിച്ചു. ജോണി ബെയര്സ്റ്റോ (114*), ജോ റൂട്ട് (142*) എന്നിവര് നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ നിര്ണായക ടെസ്റ്റില് വിജയത്തിലേക്ക് നയിച്ചത്. 378 റണ്സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര് ആദ്യ സെഷനില് വിജയം കണ്ടെത്തി. അറ്റാക്കിംഗ് …
 

ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട് എന്നിവര്‍ നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ നിര്‍ണായക ടെസ്റ്റില്‍ വിജയത്തിലേക്ക് നയിച്ചത്

എജ്ബാസ്റ്റൻ : എഡ്ജ്ബാസ്റ്റണില്‍ നടന്ന ഇംഗ്ലണ്ട്- ഇന്ത്യ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റിന്റെ ജയം . ഇതോടെ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു. ജോണി ബെയര്‍സ്‌റ്റോ (114*), ജോ റൂട്ട് (142*) എന്നിവര്‍ നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ നിര്‍ണായക ടെസ്റ്റില്‍ വിജയത്തിലേക്ക് നയിച്ചത്.

378 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ ആദ്യ സെഷനില്‍ വിജയം കണ്ടെത്തി. അറ്റാക്കിംഗ് ക്രിക്കറ്റ് തുടര്‍ന്ന ബെന്‍ സ്‌റ്റോക്‌സും സംഘവും അനായാസം വിജയം കണ്ടെത്തി. 269 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.