LogoLoginKerala

ബാലഭാസ്‌ക്കറിന്റെ മരണം; ഫോണുകളുടെ ശാസ്ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന് കോടതി

ബാലഭാസ്കര് കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നില് അസ്വാഭാവികതയില്ലെന്നാണ് സിബിഐ കണ്ടെത്തല് തിരുവനന്തപുരം: ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് ബാലഭാസ്ക്കറിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന് സിബിഐയോട് കോടതി. വിശദീകരണത്തിന് ഒരു മാസം സമയം വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഈ ആവശ്യം കോടതി തള്ളി. ബാലഭാസ്ക്കറിന്റേത് അപകട മരണമാണെന്നും അസ്വാഭാവികതയില്ലെന്നും സിബിഐ കോടതിയില് വാദിച്ചു. ബാലഭാസ്കര് കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നില് അസ്വാഭാവികതയില്ലെന്നാണ് സിബിഐ കണ്ടെത്തല്. വണ്ടിയോടിച്ചിരുന്ന അര്ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്പ്പിച്ചിരുന്നു. മനപ്പൂര്വമല്ലാത്ത നരഹത്യക്കാണ് കേസ്. സിബിഐയുടെ …
 

ബാലഭാസ്‌കര്‍ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികതയില്ലെന്നാണ് സിബിഐ കണ്ടെത്തല്‍

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ബാലഭാസ്‌ക്കറിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന് സിബിഐയോട് കോടതി. വിശദീകരണത്തിന് ഒരു മാസം സമയം വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഈ ആവശ്യം കോടതി തള്ളി.

ബാലഭാസ്‌ക്കറിന്റേത് അപകട മരണമാണെന്നും അസ്വാഭാവികതയില്ലെന്നും സിബിഐ കോടതിയില്‍ വാദിച്ചു. ബാലഭാസ്‌കര്‍ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികതയില്ലെന്നാണ് സിബിഐ കണ്ടെത്തല്‍. വണ്ടിയോടിച്ചിരുന്ന അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്. സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ഉണ്ണി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്.