LogoLoginKerala

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; മുഖ്യപ്രതി അറസ്റ്റില്‍

എസ്ഡിപിഐ ജില്ലാ നേതാവ് സഫീറാണ് അറസ്റ്റിലായത് കോഴിക്കോട്: ബാലുശ്ശേരി ആള്ക്കൂട്ട ആക്രമണ കേസില് പ്രധാന പ്രതി അറസ്റ്റില്. എസ്ഡിപിഐ ജില്ലാ നേതാവ് സഫീറാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു ഇയാള്. ഫ്ലക്സ് ബോര്ഡുകള് നശിപ്പിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ക്രൂരമായി മര്ദ്ദിച്ച ശേഷം വെള്ളത്തില് മുക്കി കൊല്ലാന് ശ്രമിച്ചത് സഫീറാണ്. ഈ ദൃശ്യങ്ങള് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ കേസില് അറസ്റ്റിലായവരുടെ എണ്ണം പത്തായി. അറസ്റ്റിലായ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്സ് കോടതി കഴിഞ്ഞ …
 

എസ്ഡിപിഐ ജില്ലാ നേതാവ് സഫീറാണ് അറസ്റ്റിലായത്

കോഴിക്കോട്: ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. എസ്ഡിപിഐ ജില്ലാ നേതാവ് സഫീറാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു ഇയാള്‍.

ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്നാരോപിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത് സഫീറാണ്. ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

അറസ്റ്റിലായ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനമാണ് ജിഷ്ണുവിന് ഏറ്റുവാങ്ങേണ്ടി വന്നതെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്തായിരുന്നു ഇത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ള പ്രതികളാണ് റിമാന്‍ഡിലുള്ളത്.