LogoLoginKerala

കൊട്ടാരക്കര കുളക്കടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

കൊല്ലം:കൊട്ടാരക്കര കുളക്കടയില് കാറുകള് കൂട്ടിയിടിച്ച് ദമ്പതികള് മരിച്ചു. പള്ളിക്കല് സ്വദേശികളായ ബിനീഷ് കൃഷ്ണന്, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നു വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ മെഡിസിറ്റി ആശുപത്രിയില് പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അര്ദ്ധരാത്രിയില് കാറുകള് തമ്മില് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അടൂര് ചൂരക്കോട് സ്വദേശി അരവിന്ദാണ് എതിര് ദിശയില് കാറില് ഉണ്ടായിരുന്നത്. ഇയാളെ തലയ്ക്ക് പരിക്കേറ്റതിനെ തുടര്ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ദമ്പതികള് എറണാകുളത്ത് ബന്ധുവീട്ടില് പോയി മടങ്ങുന്നതിനിടെയാണ് അപകടം. കാറിന്റെ മുന്വശം പൂര്ണമായും …
 

കൊല്ലം:കൊട്ടാരക്കര കുളക്കടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പള്ളിക്കല്‍ സ്വദേശികളായ ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്.

ഇവരുടെ മൂന്നു വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അടൂര്‍ ചൂരക്കോട് സ്വദേശി അരവിന്ദാണ് എതിര്‍ ദിശയില്‍ കാറില്‍ ഉണ്ടായിരുന്നത്. ഇയാളെ തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദമ്പതികള്‍ എറണാകുളത്ത് ബന്ധുവീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അഗ്‌നിശമന സേനയും പോലീസും എത്തി കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

കാര്‍ നിയന്ത്രണം വിട്ട് ദമ്പതികളുടെ കാറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് അരവിന്ദ് പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.