LogoLoginKerala

സിനിമാ പോസ്റ്ററിൽ പുക വലിക്കുന്ന ‘കാളി’ ; സംവിധായികയെ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയ

ത്രിശൂലം, അരിവാൾ എന്നിവയോടൊപ്പം എൽജിബിടി കമ്മ്യൂണിറ്റിയുടെ പതാക കയ്യിലെടുത്തിരിക്കുന്നതും പോസ്റ്ററിൽ കാണാം ന്യൂഡൽഹി : സോഷ്യൽ മീഡിയയിൽ വിവാദമായി പുക വലിക്കുന്ന കാളിയുടെ സിനിമ പോസ്റ്റർ. ഹിന്ദു ദേവതയായ കാളി സിഗരറ്റ് വലിക്കുന്ന ഒരു ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ലീന മണിമേഖലാ എന്ന സംവിധായിക തന്റെ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീയെയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ത്രിശൂലം, അരിവാൾ എന്നിവയോടൊപ്പം എൽജിബിടി …
 

ത്രിശൂലം, അരിവാൾ എന്നിവയോടൊപ്പം എൽജിബിടി കമ്മ്യൂണിറ്റിയുടെ പതാക കയ്യിലെടുത്തിരിക്കുന്നതും പോസ്റ്ററിൽ കാണാം

ന്യൂഡൽഹി : സോഷ്യൽ മീഡിയയിൽ വിവാദമായി പുക വലിക്കുന്ന കാളിയുടെ സിനിമ പോസ്റ്റർ. ഹിന്ദു ദേവതയായ കാളി സിഗരറ്റ് വലിക്കുന്ന ഒരു ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

ലീന മണിമേഖലാ എന്ന സംവിധായിക തന്റെ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീയെയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ത്രിശൂലം, അരിവാൾ എന്നിവയോടൊപ്പം എൽജിബിടി കമ്മ്യൂണിറ്റിയുടെ പതാക കയ്യിലെടുത്തിരിക്കുന്നതും പോസ്റ്ററിൽ കാണാം.

“ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെടുകയും ടൊറന്റോയിലെ തെരുവുകളിൽ നടക്കുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. നിങ്ങൾ സിനിമ കണ്ടുകഴിഞ്ഞാൽ, # അറസ്റ്റ് ലീന മണിമേഖലൈ എന്ന ഹാഷ്‌ടാഗ് ‘ലവ് യു ലീന മണിമേകലൈ’ എന്നാക്കി മാറ്റും,”എന്നും അവർ ട്വീറ്റ് ചെയ്തു.