LogoLoginKerala

ഉദയ്പൂർ കൊലപാതകം ; പാക് പങ്കിന് തെളിവ് ലഭിച്ചതായി എൻഐഎ

നബി വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന് പ്രതികൾക്ക് നിർദേശം കിട്ടിയതായി കണ്ടെത്തി ന്യൂഡൽഹി : ഉദയ്പൂർ കൊലപാതകത്തിൽ പാക് പങ്കിന് തെളിവ് ലഭിച്ചതായി എൻഐഎ. സൂത്രധാരൻ പാക് സ്വദേശി സൽമാൻ എന്നയാളാണെന്ന് അന്വേഷണസംഘം കണ്ടെത്തി. നബി വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന് പ്രതികൾക്ക് നിർദേശം കിട്ടിയതായി കണ്ടെത്തി. സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. ഇതുവരെ 6 പേർ അറസ്റ്റിലായി. അതേസമയം, കനയ്യലാലിന് സംരക്ഷണം നൽകുന്നതിൽ വീഴ്ച പറ്റിയതായി പൊലീസ് …
 

നബി വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന് പ്രതികൾക്ക് നിർദേശം കിട്ടിയതായി കണ്ടെത്തി

ന്യൂഡൽഹി : ഉദയ്പൂർ കൊലപാതകത്തിൽ പാക് പങ്കിന് തെളിവ് ലഭിച്ചതായി എൻഐഎ. സൂത്രധാരൻ പാക് സ്വദേശി സൽമാൻ എന്നയാളാണെന്ന് അന്വേഷണസംഘം കണ്ടെത്തി.

നബി വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന് പ്രതികൾക്ക് നിർദേശം കിട്ടിയതായി കണ്ടെത്തി. സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. ഇതുവരെ 6 പേർ അറസ്റ്റിലായി.

അതേസമയം, കനയ്യലാലിന് സംരക്ഷണം നൽകുന്നതിൽ വീഴ്ച പറ്റിയതായി പൊലീസ് പറഞ്ഞു. ഉദയ്പൂർ എഎസ്പിയെ സസ്‌പെൻഡ് ചെയ്തു.