LogoLoginKerala

പഞ്ചാബ് അതിർത്തിയിലെത്തിയ 3 വയസുകാരൻ പാക്ക് ബാലനെ ബിഎസ്എഫ് തിരികെ ഏൽപ്പിച്ചു

ഫിറോസ്പൂർ സെക്ടറിൽ അതിർത്തിക്ക് സമീപം കുട്ടി കരഞ്ഞതോടെ ബിഎസ്എഫ് സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു ഫിറോസ്പൂർ : പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ അബദ്ധത്തിൽ എത്തിയ 3 വയസ്സുള്ള പാകിസ്ഥാൻ ബാലനെ ബിഎസ്എഫ് തിരികെ ഏൽപ്പിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഫിറോസ്പൂർ സെക്ടറിൽ അതിർത്തിക്ക് സമീപം കുട്ടി കരഞ്ഞതോടെ ബിഎസ്എഫ് സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കുട്ടിയെ ബിഎസ്എഫ് ഫീൽഡ് കമാൻഡർ പാകിസ്ഥാൻ റേഞ്ചേഴ്സുമായി ഉടൻ ഫ്ലാഗ് മീറ്റിംഗ് നടത്തുകയും തിരികെ കൈമാറുകയും ചെയ്തു. കുട്ടിയെ ഉടൻ തന്നെ പിതാവിന്റെ സാന്നിധ്യത്തിൽ കൈമാറിയെന്ന് …
 

ഫിറോസ്പൂർ സെക്ടറിൽ അതിർത്തിക്ക് സമീപം കുട്ടി കരഞ്ഞതോടെ ബിഎസ്എഫ് സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു

ഫിറോസ്പൂർ : പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ അബദ്ധത്തിൽ എത്തിയ 3 വയസ്സുള്ള പാകിസ്ഥാൻ ബാലനെ ബിഎസ്എഫ് തിരികെ ഏൽപ്പിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഫിറോസ്പൂർ സെക്ടറിൽ അതിർത്തിക്ക് സമീപം കുട്ടി കരഞ്ഞതോടെ ബിഎസ്എഫ് സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്ന് കുട്ടിയെ ബിഎസ്എഫ് ഫീൽഡ് കമാൻഡർ പാകിസ്ഥാൻ റേഞ്ചേഴ്സുമായി ഉടൻ ഫ്ലാഗ് മീറ്റിംഗ് നടത്തുകയും തിരികെ കൈമാറുകയും ചെയ്തു. കുട്ടിയെ ഉടൻ തന്നെ പിതാവിന്റെ സാന്നിധ്യത്തിൽ കൈമാറിയെന്ന് അധികൃതർ അറിയിച്ചു.