Covid-19InternationalLK SpecialNews

രണ്ടര വര്‍ഷത്തിനിടെ ഒറ്റ കോവിഡ് കേസ് പോലും ഇല്ല; ഇതാണ് ആ സുന്ദര ദേശം

അറ്റ്‌ലാന്റിക് സമുദ്രത്തില്‍, കരയില്‍ നിന്നും 6,140 മൈല്‍ അകലെ ഉള്ള ട്രിസ്റ്റന്‍ ഡ കുന്‍ഹ എന്നറിയപ്പെടുന്ന അഗ്‌നിപര്‍വ്വത ദ്വീപില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല

ഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി കോവിഡ് മഹാമാരിയെന്ന വിപത്തിനാല്‍ പ്രയാസപ്പെടുകയാണ് ലോകം. ചൈനയിലെ വുഹാനില്‍ ആദ്യമായി ഈ രോഗം കണ്ടത്തുമ്പോള്‍ ഇത് ലോകമെങ്ങും വ്യാപിക്കുമെന്ന് ആരും കരുതിയതല്ല. കോവിഡ് ബാധ രേഖപ്പെടുത്തപ്പെട്ടത് മുതല്‍ അതിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്ന വേള്‍ഡോമീറ്റേര്‍സ് എന്ന വെബ് സൈറ്റിന്റെ കണക്ക് പ്രകാരം ലോകത്ത് ഇതുവരെയായി 55 കോടിക്ക് മുകളില്‍ ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. ഏകദോശം 50 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

ലോകത്തിലെ എല്ലാ വന്‍കരകളിലും കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കോവിഡ് രോഗബാധ ഇല്ലാതിരുന്ന ഒരു സ്ഥലം ലോകത്തുണ്ട്. അങ്ങ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍, കരയില്‍ നിന്നും 6,140 മൈല്‍ അകലെ ഉള്ള ട്രിസ്റ്റന്‍ ഡ കുന്‍ഹ എന്നറിയപ്പെടുന്ന അഗ്‌നിപര്‍വ്വത ദ്വീപ്.

അന്‍്‌ലാന്റിക് സമുദ്രത്തില്‍ ആഫ്രിക്കന്‍ വന്‍കരയ്ക്കും തെക്കേ അമേരിക്കന്‍ വന്‍കരയ്ക്കും ഇടയില്‍ ഏതാണ്ട് മദ്ധ്യത്തിലായി കിടക്കുന്ന അഗ്‌നിപര്‍വ്വത ദ്വീപാണ് ട്രിസ്റ്റന്‍ ഡ കുന്‍ഹ. ബ്രിട്ടീഷ് അധീനതയിലുള്ള ഈ ദ്വീപില്‍ ഏകദേശം 250 ഓളം ആളുകളാണ് താമസിക്കുന്നത്. ഇവിടെ ഇതുവരെയായും കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കയിലെ കേപ് ടൗണില്‍ നിന്ന് ഒരാഴ്ച നീണ്ട് നില്‍ക്കുന്ന കപ്പല്‍ യാത്രയിലൂടെ എത്തിപ്പെടാന്‍ പറ്റുന്ന യുകെയുടെ അധീനതയിലുള്ള ദ്വീപാണ് ട്രിസ്റ്റന്‍ ഡ കുന്‍ഹ. ലോക്ക്ഡൗണ്‍, മാസ്‌ക്-സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങളില്‍പ്പെട്ട് ദിവസങ്ങളോളം ലോകത്തെ മറ്റ് ദേശങ്ങള്‍ വീര്‍പ്പുമുട്ടിയപ്പോള്‍ ട്രിസ്റ്റന്‍ ഡ കുന്‍ഹയിലെ 250 നിവാസികള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷും മറ്റ് വര്‍ഷങ്ങളെ പോലെ തന്നെ കടന്ന് പോയി.

വന്‍കരയില്‍ നിന്ന് ഏതാണ്ട് 10,000 കിലോമീറ്റര്‍ ദൂരത്തുള്ള ഈ ദ്വീപിലേക്ക് അപൂര്‍വ്വമായാണ് മത്സ്യബന്ധന, ഗവേഷണ കപ്പലുകള്‍ എത്താറുള്ളത്. ഇവിടേക്ക് എത്തിപ്പെടാന്‍ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ നിന്ന് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കപ്പല്‍ യാത്രമാത്രമാണ് വഴി. വന്‍ കരകളില്‍ നിന്ന് മനുഷ്യന് എത്തിചേരാവുന്ന യാത്രയുടെ ദൈര്‍ഘ്യമാണ് ഒരു കോവിഡ് കേസ് പോലും തീരത്ത് എത്താത്തതിന്റെ പ്രധാന കാരണം. ഇങ്ങനെ വരുന്ന കപ്പലുകളിലെ ആര്‍ക്കെങ്കിലും രോഗ ബാധ സ്ഥിരീകരിച്ചാല്‍ അവയെ തീരത്ത് അടുപ്പിക്കാതെ തിരിച്ചയക്കും. ദ്വീപില്‍ പരിമിതമായ ആരോഗ്യ സൗകര്യങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നവരാണ് ഇവിടുത്തുകാര്‍.

ദ്വീപിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. മടങ്ങിവരുന്ന ഏതെങ്കിലും ദ്വീപ് നിവാസികള്‍ക്ക് ട്രിസ്റ്റന്‍ ഡ കുന്‍ഹയിലേക്ക് പ്രവേശിക്കണമെങ്കില്‍ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തിരിക്കണം. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നിന്ന് ദ്വീപിലേക്ക് ആരെങ്കിലും പുറപ്പെടുന്നുണ്ടെങ്കില്‍ അതിന് മുമ്പ് പിസിആര്‍ ടെസ്റ്റ് നടത്തും. 2021 ല്‍ ഇത്തരത്തില്‍ എത്തിയ കപ്പലില്‍ പലരും കോവിഡ് പോസിറ്റീവ് ആയിരുന്നു. അതിനാല്‍ ആ കപ്പലിനെ തീരത്ത് അടുപ്പിക്കാതെ തിരിച്ച് വിട്ടു. എങ്കിലും പ്രതിരോധത്തിന്റെ ഭാഗമായി പത്ത് ദിവസം ദ്വീപ് അടഞ്ഞ് കിടന്നു. ഈ ഒരനുഭവം മാത്രമാണ് ദ്വീപ് നിവാസികള്‍ക്ക് കോവിഡിനെ പറ്റിയുള്ളത്.

ബ്രിട്ടന്റെ റോയല്‍ നേവി കപ്പലില്‍ പ്രത്യേകം സംവിധാനമൊരുക്കിയാണ് 2021 ഏപ്രിലില്‍ ദ്വീപിലേക്ക് വാക്‌സിനെത്തിച്ചത്. നിലവില്‍ ദ്വീപിലെ മുതിര്‍ന്നവരില്‍ 95 ശതമാനം പേരും രണ്ട് വാക്‌സിനെടുത്ത് കഴിഞ്ഞു. രോഗം വന്നതിന് ശേഷമല്ല, രോഗം വരാതിരിക്കാണ് ശ്രദ്ധിക്കേണ്ടതെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ ദ്വീപ്.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum