LogoLoginKerala

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍

ചാത്തന് പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയില് കണ്ടെത്തിയത് തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ച നിലയില്. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങള് കണ്ടെത്തിയത്. ചാത്തന് പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയില് കണ്ടെത്തിയത്. മണിക്കുട്ടന്, ഭാര്യ, രണ്ട് മക്കള് മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. തട്ടുകട നടത്തിയാണ് മണിക്കുട്ടനും കുടംബവും ജീവിച്ചിരുന്നത്. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാര് പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്നുള്ള ആത്മഹത്യയാണോ ഇതെന്നുള്ളത് പൊലീസ് …
 

ചാത്തന്‍ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചാത്തന്‍ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കുട്ടന്‍, ഭാര്യ, രണ്ട് മക്കള്‍ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്.

തട്ടുകട നടത്തിയാണ് മണിക്കുട്ടനും കുടംബവും ജീവിച്ചിരുന്നത്. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യയാണോ ഇതെന്നുള്ളത് പൊലീസ് പരിശോധിച്ച് വരികയാണ്.