LogoLoginKerala

ആരോഗ്യത്തിനും സ്വകാര്യ നിക്ഷേപത്തിനുമായി ഇന്ത്യക്ക് 1.75 ബില്യൺ ഡോളറിന്റെ ലോകബാങ്ക് പിന്തുണ

ആന്ധ്രാപ്രദേശ്, കേരളം, മേഘാലയ, ഒഡീഷ, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകും ന്യൂഡൽഹി : ഇന്ത്യയുടെ പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിക്കും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള സ്വകാര്യ നിക്ഷേപത്തിനും വേണ്ടി മൊത്തം 1.75 ബില്യൺ ഡോളറിന്റെ (ഏകദേശം 13,834.54 കോടി രൂപ) വായ്പയ്ക്ക് ലോക ബാങ്ക് അംഗീകാരം നൽകി. ഇന്ത്യയുടെ ആരോഗ്യമേഖലയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി 500 മില്യൺ ഡോളർ വീതമുള്ള രണ്ട് കോംപ്ലിമെന്ററി വായ്പകൾക്കാണ് ലോകബാങ്ക് ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർമാർ അംഗീകാരം …
 

ആന്ധ്രാപ്രദേശ്, കേരളം, മേഘാലയ, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകും

ന്യൂഡൽഹി : ഇന്ത്യയുടെ പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിക്കും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള സ്വകാര്യ നിക്ഷേപത്തിനും വേണ്ടി മൊത്തം 1.75 ബില്യൺ ഡോളറിന്റെ (ഏകദേശം 13,834.54 കോടി രൂപ) വായ്പയ്ക്ക് ലോക ബാങ്ക് അംഗീകാരം നൽകി.

ഇന്ത്യയുടെ ആരോഗ്യമേഖലയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി 500 മില്യൺ ഡോളർ വീതമുള്ള രണ്ട് കോംപ്ലിമെന്ററി വായ്പകൾക്കാണ് ലോകബാങ്ക് ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ അംഗീകാരം നൽകിയത്.

ദേശീയ തലത്തിലുള്ള ഇടപെടലുകൾക്ക് പുറമേ വായ്പകളിലൊന്ന് ആന്ധ്രാപ്രദേശ്, കേരളം, മേഘാലയ, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്കായി നൽകാനാണ് തീരുമാനം.