LogoLoginKerala

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കളക്ടറേറ്റ് ധര്‍ണ

കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ജുലൈ 2 ശനിയാഴ്ച്ച രാവിലെ 10 ന് കോട്ടയം കളക്ട്രേറ്റിന് മുന്നിലാണ് പ്രധിഷേധ ധര്ണ നടക്കുക കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയുടെ മുന്നില് രഹസ്യ മൊഴി നല്കിയ സഹചര്യത്തില് ഹൈക്കോടതി ജഡ്ജിയുടെ മേല്നോട്ടത്തില് കേന്ദ്ര ഏജന്സികള് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ധര്ണ നടത്തും. കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ജുലൈ 2 ശനിയാഴ്ച്ച രാവിലെ 10 ന് കോട്ടയം കളക്ട്രേറ്റിന് …
 

കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജുലൈ 2 ശനിയാഴ്ച്ച രാവിലെ 10 ന് കോട്ടയം കളക്ട്രേറ്റിന് മുന്നിലാണ് പ്രധിഷേധ ധര്‍ണ നടക്കുക

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയുടെ മുന്നില്‍ രഹസ്യ മൊഴി നല്‍കിയ സഹചര്യത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ നടത്തും. കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജുലൈ 2 ശനിയാഴ്ച്ച രാവിലെ 10 ന് കോട്ടയം കളക്ട്രേറ്റിന് മുന്നിലാണ് പ്രധിഷേധ ധര്‍ണ നടക്കുക.

കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അദ്യക്ഷത വഹിക്കും.

മാണി സി കാപ്പന്‍ എംഎല്‍എ, മുന്‍ മന്ത്രി കെ.സി ജോസഫ്, ജോയി എബ്രാഹം എക്‌സ് എം പി, സലിം പി മാത്യു, അസീസ് ബഡായി ,ടി സി അരുണ്‍, പി എസ് ജെയിംസ്, തമ്പി ചന്ദ്രന്‍, കെ റ്റി ജോസഫ്, മദന്‍ലാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കുമെന്ന് യുഡിഎഫ് കോട്ടയം കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍ അറിയിച്ചു.