LogoLoginKerala

”ഹാന്‍സിന്റേയും കോപ്പികോയുടേയും കവറുകള്‍ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി; നാട്ടുകാരെ ഓടി വരണെ കടയ്ക്ക് തീപിടിച്ചെ’; ട്രോളുമായി ബല്‍റാമും സുരേന്ദ്രനും

തിരുവനന്തപുരം: എ.കെ.ജി സെന്റര് ബോംബിട്ട സംഭവത്തിന് പിന്നാലെ ഇടത് നേതാക്കെതിരെ പരിഹാസവുമായി വി.ടി ബല്റാം എം.എല്.എയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനും. ഹാന്സിന്റേയും കോപ്പികോയുടേയും കവറുകള്ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി എന്നാണ് വി.ടി കുറിച്ച്. വി.ടി ബല്റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്:- ഹാന്സിന്റേയും കോപ്പികോയുടേയും കവറുകള്ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി. ബാക്കി ചപ്പുചവറുകള്ക്ക് കുഴപ്പമൊന്നുമില്ല. അതേ സമയം പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രനും രംഗത്തെത്തി. മിന്നല് മുരളി ചിത്രത്തിലെ നാട്ടുകാരെ ഓടി വരണെ എന്ന രംഗം പങ്കുവച്ചുകൊണ്ടാണ് കെ സുരേന്ദ്രന് …
 

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ബോംബിട്ട സംഭവത്തിന് പിന്നാലെ ഇടത് നേതാക്കെതിരെ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും. ഹാന്‍സിന്റേയും കോപ്പികോയുടേയും കവറുകള്‍ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി എന്നാണ് വി.ടി കുറിച്ച്.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്:-

ഹാന്‍സിന്റേയും കോപ്പികോയുടേയും കവറുകള്‍ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി.

ബാക്കി ചപ്പുചവറുകള്‍ക്ക് കുഴപ്പമൊന്നുമില്ല.

”ഹാന്‍സിന്റേയും കോപ്പികോയുടേയും കവറുകള്‍ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി; നാട്ടുകാരെ ഓടി വരണെ കടയ്ക്ക് തീപിടിച്ചെ’; ട്രോളുമായി ബല്‍റാമും സുരേന്ദ്രനും

അതേ സമയം പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രനും രംഗത്തെത്തി. മിന്നല്‍ മുരളി ചിത്രത്തിലെ നാട്ടുകാരെ ഓടി വരണെ എന്ന രംഗം പങ്കുവച്ചുകൊണ്ടാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. വയനാട് ഇന്ന് രാഹുല്‍ഗാന്ധി സന്ദര്‍ശിക്കാനിരിക്കെ എ.കെ.ജി സെന്ററിലെ ബോംബേറില്‍ അതീവ ദുരൂഹത തുടരുകയാണ്. വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴാണ് എ.കെ.ജി സെന്ററിലേക്ക് ബോംബേറുണ്ടാകുന്നത്. പ്രതിയെ 11 മണിക്കൂറിലേറെ പിന്നിട്ടിട്ടും പൊലീസിന് കണ്ടെത്താന്‍ പോലും സാധിക്കുന്നില്ല. നിറയെ സി.സി ക്യാമറകണ്ണുകളുള്ള തിരുവനന്തപുരം നഗരത്തില്‍ എങ്ങനെ ഈ വീഴ്ച സംഭവിച്ചു എന്നുള്ളതിന് പൊലീസിനും ഉത്തരമില്ല. വണ്ടിയുടെ നമ്പരോ എറിഞ്ഞ ആളിന്റെ മുഖമോ സിസിടിവി ദൃശ്യത്തില്‍ വ്യക്തമല്ല.

അതേസമയം, സ്‌ഫോടക വസ്തു എറിഞ്ഞ ആളിനെക്കുറിച്ച് ചില തെളിവുകള്‍ ലഭിച്ചതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ പ്രതികരിക്കുന്നത്. ഇദ്ദേഹം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ അനുഭാവിയാണോ എന്നുള്ളതും അന്വേഷിക്കേണ്ട ബാധ്യത പൊലീസിനാണ്. സ്‌ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യത്തില്‍ ഒരാള്‍ മാത്രമാണ് ഉള്ളത്. ഇയാള്‍ മദ്യലഹരിയില്‍ കണിച്ച് കൂട്ടിയതാണോ എന്നും പൊലീസ് സംശയിക്കുന്നു. പക്ഷേ ഇതൊരു ആസൂത്രിതമായി നടത്തിയ ബോംബേറ് എന്നുതന്നെയാണ് സി.പി.എമ്മും ആരോപിക്കുന്നത്.