LogoLoginKerala

അക്രമം ഒന്നിനും പരിഹാരമല്ല; കുട്ടികളോട് ക്ഷമിച്ചിരിക്കുന്നതായി രാഹുല്‍ ഗാന്ധി

വയനാട്: അക്രമം നടത്തിയ കുട്ടികളോട് തനിക്ക് ദേഷ്യമില്ലെന്ന് രാഹുല് ഗാന്ധി. തങ്ങളുടെ പ്രവര്ത്തിയുടെ ഭവിഷത്തുകളെക്കുറിച്ച് അറിയാതെയാണ് അവര് പ്രവര്ത്തിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. വയനാട്ടിലെ ഓഫീസ് സന്ദര്ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവം നടക്കാന് പാടില്ലായിരുന്നു. അക്രമം ഒന്നിനും പരിഹാരമല്ലെന്നും രാജ്യം മുഴുവന് നടക്കുന്നതിതാണെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ പ്രവര്ത്തകര് ആക്രമിച്ചത് തന്റെ ഓഫീസല്ലെന്നും വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണെന്നും രാഹുല് ഗാന്ധി. രാജ്യം മുഴവന് ബിജെപിയും ആര്എസ്എസും വിദ്വേഷം സൃഷ്ടിക്കുകയാണ്. ബിജെപി നേതാവ് നുപൂര് ശര്മ മാത്രമല്ല വിദ്വേഷ …
 

വയനാട്: അക്രമം നടത്തിയ കുട്ടികളോട് തനിക്ക് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി. തങ്ങളുടെ പ്രവര്‍ത്തിയുടെ ഭവിഷത്തുകളെക്കുറിച്ച് അറിയാതെയാണ് അവര്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. വയനാട്ടിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഭവം നടക്കാന്‍ പാടില്ലായിരുന്നു. അക്രമം ഒന്നിനും പരിഹാരമല്ലെന്നും രാജ്യം മുഴുവന്‍ നടക്കുന്നതിതാണെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് തന്റെ ഓഫീസല്ലെന്നും വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണെന്നും രാഹുല്‍ ഗാന്ധി.

രാജ്യം മുഴവന്‍ ബിജെപിയും ആര്‍എസ്എസും വിദ്വേഷം സൃഷ്ടിക്കുകയാണ്. ബിജെപി നേതാവ് നുപൂര്‍ ശര്‍മ മാത്രമല്ല വിദ്വേഷ പ്രസംഗത്തില്‍ കുറ്റക്കാരി. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.