LogoLoginKerala

മുഴുവന്‍ വാക്‌സിനും സ്വീകരിച്ച ശ്രീലക്ഷ്മി പേവിഷബാധയേറ്റ് മരിച്ചു; ‘അപൂര്‍വം ഈ ദുരന്തം’

എല്ലാ മരുന്നുകളും എല്ലാവരിലും ഫലിക്കണമെന്നില്ല. അതുകൊണ്ട് പ്രതിരോധ വാക്സിന് ശ്രീലക്ഷ്മിയുടെ ശരീരത്തില് ഫലിച്ചിരിക്കില്ലെന്ന നിഗമനത്തിലാണ് ഡോക്ടര്മാര് അയല്വീട്ടിലെ നായയുടെ കടിയേറ്റ പത്തൊമ്പതുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവം, വളരെ ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. പാലക്കാട് മങ്കര പടിഞ്ഞാര്ക്കര വീട്ടില് സുഗുണന്റെയും സിന്ധുവിന്റെയും മകള് ശ്രീലക്ഷ്മിയാണ് തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. നായയുടെ കടിയേറ്റതിനെ തുടര്ന്ന് ശ്രീലക്ഷ്മി മുഴുവന് പ്രതിരോധ വാക്സിനും സിറവും എടുത്തിരുന്നതാണ്. എന്നാല്, വ്യാഴാഴ്ച പുലര്ച്ചെ പേവിഷലക്ഷണത്തോടെ മരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ …
 

എല്ലാ മരുന്നുകളും എല്ലാവരിലും ഫലിക്കണമെന്നില്ല. അതുകൊണ്ട് പ്രതിരോധ വാക്‌സിന്‍ ശ്രീലക്ഷ്മിയുടെ ശരീരത്തില്‍ ഫലിച്ചിരിക്കില്ലെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍

യല്‍വീട്ടിലെ നായയുടെ കടിയേറ്റ പത്തൊമ്പതുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവം, വളരെ ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. പാലക്കാട് മങ്കര പടിഞ്ഞാര്‍ക്കര വീട്ടില്‍ സുഗുണന്റെയും സിന്ധുവിന്റെയും മകള്‍ ശ്രീലക്ഷ്മിയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ശ്രീലക്ഷ്മി മുഴുവന്‍ പ്രതിരോധ വാക്‌സിനും സിറവും എടുത്തിരുന്നതാണ്. എന്നാല്‍, വ്യാഴാഴ്ച പുലര്‍ച്ചെ പേവിഷലക്ഷണത്തോടെ മരിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ ചെറിയ ചില ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീലക്ഷ്മി പിന്നീട് പൂര്‍ണമായും ലക്ഷണം കാണിച്ചു. മെയ് 30 നാണ് ശ്രീലക്ഷ്മിക്ക് നായയുടെ കടിയേല്‍ക്കുന്നത്. ഇടതുകൈവിരലുകളിലാണ് നായ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്‌സിന്‍ എടുത്തു. മുറിവ് കാര്യമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സിറവും എടുത്തു. പിന്നീട് മൂന്ന് ഡോഡ് വാക്‌സിനും കുത്തിവെച്ചു. ഇതില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഒന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് എടുത്തത്.

ജൂണ്‍ 27 നുള്ളില്‍ എല്ലാ വാക്‌സിനും സ്വീകരിച്ച ശ്രീലക്ഷ്മിക്ക് പിറ്റേന്ന് മുതല്‍ പനി തുടങ്ങി. മാറ്റമില്ലാതായതോടെ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. എന്നാല്‍ 30 ന് പുലര്‍ച്ചെ മരിച്ചു. ഇവിടെയാണ് കേരളത്തിന്റെ ആരോഗ്യ മേഖല ഭയക്കുന്നത്. മുഴുവന്‍ വാസ്‌കിനേഷനും പൂര്‍ത്തിയാക്കിയ ശ്രീലക്ഷ്മി എങ്ങനെ മരിച്ചു?

പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിക്കാന്‍ ശരീരത്തില്‍ നിന്നെടുത്ത സാമ്പിളുകള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അപൂര്‍വസംഭവമായതിനാല്‍ സംശയദൂരീകരണത്തിന് വേണ്ടിയാണ് ഈ പരിശോധന നടത്തുന്നത്. വാക്‌സിനെടുത്തിട്ടും ശ്രീലക്ഷ്മി മരിച്ച സംഭവം വളരെ അപൂര്‍മാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എല്ലാ മരുന്നുകളും എല്ലാവരിലും ഫലിക്കണമെന്നില്ല. അതുകൊണ്ട് പ്രതിരോധ വാക്‌സിന്‍ ശ്രീലക്ഷ്മിയുടെ ശരീരത്തില്‍ ഫലിച്ചിരിക്കില്ലെന്ന നിഗമനത്തിലാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. മരുന്നിന്റെ ഗുണനിലവാരക്കുറവുകൊണ്ടും സംഭവിക്കാമെങ്കിലും ശ്രീലക്ഷ്മിയുടെ കാര്യത്തില്‍ അങ്ങനെയാകാന്‍ സാധ്യതയില്ല. കാരണം, അന്നേ ദിവസം മറ്റ് പലര്‍ക്കും മരുന്ന് നല്‍കിയതിനാല്‍ ആ സാധ്യത ഡോക്ടര്‍മാര്‍ തള്ളികളയുന്നു. ആഴത്തിലുള്ള മുറിവും മറ്റൊരു കാരണമാണ്.

പേവിഷബാധയേറ്റ് മരിക്കുന്ന ആദ്യത്തെ ആളല്ല ശ്രീലക്ഷ്മി. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് 13 പേരാണ്. അതില്‍ ഈ മാസം മാത്രം മൂന്ന് മരണങ്ങള്‍. വളര്‍ത്തു മൃഗങ്ങളുടെ കടിയേറ്റാല്‍ അത് ഗൗരവമാക്കാത്തതും കൃത്യ സമയത്ത് ചികിത്സ തേടാത്തതുമാണ് പേവിഷ ബാധയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്.

വാക്‌സിനെടുത്താലും പ്രതിരോധം രൂപപ്പെടാന്‍ ഒരാഴ്ച്ച വരെ സമയമെടുക്കാമെന്നാണ് വിദഗ്ദര്‍ പറയുന്നത്. അതുവരെ സുരക്ഷിതമായിരിക്കാന്‍ ഇമ്യൂണോ ഗ്ലോബുലിന്‍ പോലുള്ളവ നല്‍കിയിട്ടുണ്ടോ എന്നത് അന്വേഷിക്കണം. പ്രതിരോധം രൂപപ്പെടുന്നത് വരെ വൈറസിനെ നിഷ്‌ക്രിയമാക്കാന്‍ ഐഡിആര്‍വി, മോണോക്ലോണല്‍ ആന്റിബോഡി ഉള്‍പ്പടെ നല്‍കാറുണ്ട്.

കടിയേറ്റ ഭാഗത്ത് തന്നെ കുത്തിവെപ്പ് നല്‍കി, വൈറസിനെ നിഷ്‌ക്രിയമാക്കുന്ന കുത്തിവെയ്പ്പിന് നല്ല വൈദഗ്ദ്യം വേണം. ഇത് സങ്കീര്‍ണമാണ്. ഇതിലെ വീഴ്ച്ചകളും മരണത്തിനിടയാക്കാം. ഒപ്പം മുഖം, കഴുത്ത് പോലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളില്‍ കടിയേല്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് വേഗത്തില്‍ തലച്ചോറിനെ ബാധിക്കും. മാത്രവുമല്ല, ഈ ഭാഗങ്ങളില്‍ കടിയേല്‍ക്കുമ്പോള്‍ കടിയേറ്റ ഭാഗത്ത് തന്നെ ഇഞ്ചക്ഷന്‍ നല്‍കുന്നത് ബുദ്ധിമുട്ടാണ്. ഇതും മരണത്തിനിടയാക്കാം.

വീട്ടിലെ വളര്‍ത്തു നായ്ക്കളാകുമ്പോള്‍ നിസാര പോറലുകള്‍ അവഗണിക്കുന്നതും, വാക്‌സിനെടുക്കുന്നതില്‍ കാലതാമസം വരുത്തുന്നതും അപകടത്തിന് കാരണമാകാം. മുഴുവന്‍ വാക്‌സിനെടുത്തിട്ടും ആളുകള്‍ മരിക്കുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അപായ സൂചനയാണ് നല്‍കുന്നത്. ഇതില്‍ വിശദമായ പഠനങ്ങള്‍ നടത്തി പരിഹാരങ്ങള്‍ കണ്ടത്തേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണ്.