LogoLoginKerala

വൈദ്യുതി പ്രതിസന്ധി ; മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുമെന്ന് പാക് സർക്കാർ

ദേശീയ വാതക വിതരണത്തിനുള്ള കരാറിൽ അടുത്ത മാസം ധാരണയിലെത്താത്തതിനെ തുടർന്നാണ് രാജ്യം വൈദ്യുതി പ്രതിസന്ധി നേരിടുന്നത് ഇസ്ലാമബാദ് : രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുമെന്ന് പാക് സർക്കാർ. പാകിസ്ഥാൻ നാഷണൽ ഇൻഫർമേഷൻ ടെക്നോളജി ബോർഡ് ആണ് മുന്നറിയിപ്പ് നൽകിയത്. ജൂലൈ മാസം കൂടുതൽ ലോഡ് ഷെഡിംഗ് നേരിടേണ്ടി വരുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദേശീയ വാതക വിതരണത്തിനുള്ള കരാറിൽ അടുത്ത മാസം ധാരണയിലെത്താത്തതിനെ …
 

ദേശീയ വാതക വിതരണത്തിനുള്ള കരാറിൽ അടുത്ത മാസം ധാരണയിലെത്താത്തതിനെ തുടർന്നാണ് രാജ്യം വൈദ്യുതി പ്രതിസന്ധി നേരിടുന്നത്

ഇസ്ലാമബാദ് : രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുമെന്ന് പാക് സർക്കാർ. പാകിസ്ഥാൻ നാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി ബോർഡ് ആണ് മുന്നറിയിപ്പ് നൽകിയത്.

ജൂലൈ മാസം കൂടുതൽ ലോഡ് ഷെഡിംഗ് നേരിടേണ്ടി വരുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദേശീയ വാതക വിതരണത്തിനുള്ള കരാറിൽ അടുത്ത മാസം ധാരണയിലെത്താത്തതിനെ തുടർന്നാണ് രാജ്യം വൈദ്യുതി പ്രതിസന്ധി നേരിടുന്നത്.

ഊർജ്ജ സംരക്ഷണം വർധിപ്പിക്കുന്നതിനായി പാകിസ്ഥാൻ സർക്കാർ പൊതുപ്രവർത്തകരുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും കറാച്ചി ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ഫാക്ടറികളിലേക്കുള്ള ഷോപ്പിംഗ് മാളുകൾ നേരത്തേ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.