LogoLoginKerala

എഎപി നേതാവ് മനീഷ് സിസോദിയക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അസം മുഖ്യമന്ത്രി

അസം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭുയാൻ ശർമ്മ സിസോദിയക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു കൊൽക്കത്ത : എഎപി നേതാവ് മനീഷ് സിസോദിയക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസം മുഖ്യമന്ത്രിയുടെ ഭാര്യ ഉൾപ്പെട്ട പിപിഇ വിതരണ കുംഭകോണത്തിൽ പാർട്ടി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും സിസോദിയ ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്നു. വ്യാഴാഴ്ച കാംരൂപ് റൂറൽ ജില്ലയിലെ സിജെഎം കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. മാനനഷ്ടം സത്യമാണെന്ന് തെളിഞ്ഞാൽ സിസോദിയക്ക് രണ്ട് …
 

അസം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭുയാൻ ശർമ്മ സിസോദിയക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു

കൊൽക്കത്ത : എഎപി നേതാവ് മനീഷ് സിസോദിയക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസം മുഖ്യമന്ത്രിയുടെ ഭാര്യ ഉൾപ്പെട്ട പിപിഇ വിതരണ കുംഭകോണത്തിൽ പാർട്ടി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും സിസോദിയ ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്നു. വ്യാഴാഴ്ച കാംരൂപ് റൂറൽ ജില്ലയിലെ സിജെഎം കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

മാനനഷ്ടം സത്യമാണെന്ന് തെളിഞ്ഞാൽ സിസോദിയക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ജൂലൈ 22 ന് കോടതി ഡോ. ഹിമന്ത ബിശ്വ ശർമ്മയുടെ പ്രാഥമിക മൊഴിയെടുക്കും. നേരത്തെ, അസം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭുയാൻ ശർമ്മ സിസോദിയക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.