LogoLoginKerala

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊലപ്പെടുത്തിയ സംഭവം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കണ്ണൂരില് നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നല്കാമെന്ന് പറഞ്ഞ് നന്ദകിഷോറും വിനായകനും പ്രതികളില് നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു അട്ടപ്പാടിയില് യുവാവിനെ അടിച്ചുകൊലപ്പെടുത്തിയ കേസില് രണ്ട് പേര് കൂടി അറസ്റ്റില്. അഷറഫ്, സുനില് എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാല് പേരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൊടുങ്ങല്ലൂര് സ്വദേശി നന്ദകിഷോര് (22) നെയാണ് സംഘം അടിച്ച് കൊന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകന് ഗുരുതര പരിക്കുകളോടെ തൃശൂര് …
 

കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് നന്ദകിഷോറും  വിനായകനും പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു

ട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. അഷറഫ്, സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാല് പേരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) നെയാണ് സംഘം അടിച്ച് കൊന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകന്‍ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചതെന്ന് പൊലീസ് അറിയിച്ചു. കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോള്‍ അതും നല്‍കിയില്ല. ഇതാണ് തര്‍ക്കത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.