LogoLoginKerala

രാഹുല്‍ഗാന്ധി കേരളത്തില്‍ എത്തുമ്പോള്‍ എ.കെ.ജി സെന്ററില്‍ ബോംബേറ്; സി.സി ക്യമറകളുണ്ടായിട്ടും പ്രതിയെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പി പൊലീസ്; ബോംബേറില്‍ ദൂരൂഹതയോ?

തിരുവനന്തപുരം: വയനാട് ഇന്ന് രാഹുല്ഗാന്ധി സന്ദര്ശിക്കാനിരിക്കെ എ.കെ.ജി സെന്ററിലെ ബോംബേറില് അതീവ ദുരൂഹത. വയനാട്ടിലെ രാഹുല്ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്ത്തകര് ആക്രമിച്ച് ദിവസങ്ങള് കഴിയുമ്പോഴാണ് എ.കെ.ജി സെന്ററിലേക്ക് ബോംബേറുണ്ടാകുന്നത്. പ്രതിയെ 11 മണിക്കൂറിലേറെ പിന്നിട്ടിട്ടും പൊലീസിന് കണ്ടെത്താന് പോലും സാധിക്കുന്നില്ല. നിറയെ സി.സി ക്യാമറകണ്ണുകളുള്ള തിരുവനന്തപുരം നഗരത്തില് എങ്ങനെ ഈ വീഴ്ച സംഭവിച്ചു എന്നുള്ളതിന് പൊലീസിനും ഉത്തരമില്ല. വണ്ടിയുടെ നമ്പരോ എറിഞ്ഞ ആളിന്റെ മുഖമോ സിസിടിവി ദൃശ്യത്തില് വ്യക്തമല്ല. അതേസമയം, സ്ഫോടക വസ്തു എറിഞ്ഞ ആളിനെക്കുറിച്ച് ചില …
 

തിരുവനന്തപുരം: വയനാട് ഇന്ന് രാഹുല്‍ഗാന്ധി സന്ദര്‍ശിക്കാനിരിക്കെ എ.കെ.ജി സെന്ററിലെ ബോംബേറില്‍ അതീവ ദുരൂഹത. വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴാണ് എ.കെ.ജി സെന്ററിലേക്ക് ബോംബേറുണ്ടാകുന്നത്. പ്രതിയെ 11 മണിക്കൂറിലേറെ പിന്നിട്ടിട്ടും പൊലീസിന് കണ്ടെത്താന്‍ പോലും സാധിക്കുന്നില്ല. നിറയെ സി.സി ക്യാമറകണ്ണുകളുള്ള തിരുവനന്തപുരം നഗരത്തില്‍ എങ്ങനെ ഈ വീഴ്ച സംഭവിച്ചു എന്നുള്ളതിന് പൊലീസിനും ഉത്തരമില്ല. വണ്ടിയുടെ നമ്പരോ എറിഞ്ഞ ആളിന്റെ മുഖമോ സിസിടിവി ദൃശ്യത്തില്‍ വ്യക്തമല്ല.

അതേസമയം, സ്‌ഫോടക വസ്തു എറിഞ്ഞ ആളിനെക്കുറിച്ച് ചില തെളിവുകള്‍ ലഭിച്ചതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ പ്രതികരിക്കുന്നത്. ഇദ്ദേഹം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ അനുഭാവിയാണോ എന്നുള്ളതും അന്വേഷിക്കേണ്ട ബാധ്യത പൊലീസിനാണ്. സ്‌ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യത്തില്‍ ഒരാള്‍ മാത്രമാണ് ഉള്ളത്. ഇയാള്‍ മദ്യലഹരിയില്‍ കണിച്ച് കൂട്ടിയതാണോ എന്നും പൊലീസ് സംശയിക്കുന്നു. പക്ഷേ ഇതൊരു ആസൂത്രിതമായി നടത്തിയ ബോംബേറ് എന്നുതന്നെയാണ് സി.പി.എമ്മും ആരോപിക്കുന്നത്.

സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കേസുമായി മുന്നോട്ട് പോകുകയാണ്.ഐപിസി 436, എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് 3 (എ) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.എകെജി സെന്ററിലെ ജീവനക്കാരനാണ് പരാതി നല്‍കിയത്. രാത്രി 11.20ന് കുന്നുകുഴി ഭാഗത്തുനിന്നു വന്ന സ്‌കൂട്ടറിലെത്തിയ ആള്‍ സ്‌ഫോടക വസ്തു എ.കെ.ജി സെന്ററിലേക്കു വാഹനങ്ങള്‍ പ്രവേശിക്കുന്ന കോമ്പൗണ്ടിലേക്കു വലിച്ചെറിഞ്ഞു സ്‌ഫോടനം നടത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നത്. കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതേ സമയം ഈ ബോംബേറില്‍ ദുരൂഹയുണ്ടെന്നാണ് ആരോപണം എത്തുന്നത്. എകെജി സെന്റര്‍ ആക്രമണം സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മിന്നല്‍ മുരളി സിനിമയില്‍, വില്ലന്‍ കടയ്ക്ക് തീവച്ചിട്ട് ആളുകളെ വിളിച്ചുകൂട്ടുന്ന രംഗവും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.

സി.പിഎമ്മും സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തിലാകുമ്പോഴൊക്കെ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുണ്ടാകുന്നത് യാദൃശ്ചികമല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് സ്വപ്നയുടെ ആരോപണത്തിന് മുമ്പില്‍ ഉത്തരം മുട്ടിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിഷയത്തില്‍നിന്നും ശ്രദ്ധ തിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണെന്നും ചിന്നിത്തല പ്രതികരിച്ചത്.