LogoLoginKerala

കെജിഎഫ് നടൻ ബി. എസ് അവിനാഷ് ബെംഗളൂരുവിൽ വാഹനാപകടത്തിൽപ്പെട്ടു

കെജിഎഫ് പരമ്പരയിലെ ആൻഡ്രൂ എന്ന കഥാപാത്രത്തിലൂടെയാണ് ബിഎസ് അവിനാഷ് ശ്രദ്ധേയനായത് ബെംഗളൂരു : കെജിഎഫ് പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ബി. എസ് അവിനാഷ് ബെംഗളൂരുവിൽ വാഹനാപകടത്തിൽപ്പെട്ടു അവിനാഷിന്റെ കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു . ഗുരുതര പരിക്കുകളില്ല. കെജിഎഫ് പരമ്പരയിലെ ആൻഡ്രൂ എന്ന കഥാപാത്രത്തിലൂടെയാണ് ബിഎസ് അവിനാഷ് ശ്രദ്ധേയനായത്. ബുധനാഴ്ച ബാംഗ്ലൂരിൽ വച്ചാണ് താരത്തിന് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ ആറ് മണിയോടെ അനിൽ കുംബ്ലെ സർക്കിളിന് സമീപം അവിനാഷ് സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. …
 

കെജിഎഫ് പരമ്പരയിലെ ആൻഡ്രൂ എന്ന കഥാപാത്രത്തിലൂടെയാണ് ബിഎസ് അവിനാഷ് ശ്രദ്ധേയനായത്

ബെംഗളൂരു : കെജിഎഫ് പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ബി. എസ് അവിനാഷ് ബെംഗളൂരുവിൽ വാഹനാപകടത്തിൽപ്പെട്ടു അവിനാഷിന്റെ കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു . ഗുരുതര പരിക്കുകളില്ല. കെജിഎഫ് പരമ്പരയിലെ ആൻഡ്രൂ എന്ന കഥാപാത്രത്തിലൂടെയാണ് ബിഎസ് അവിനാഷ് ശ്രദ്ധേയനായത്. ബുധനാഴ്ച ബാംഗ്ലൂരിൽ വച്ചാണ് താരത്തിന് അപകടമുണ്ടായത്.

ബുധനാഴ്ച രാവിലെ ആറ് മണിയോടെ അനിൽ കുംബ്ലെ സർക്കിളിന് സമീപം അവിനാഷ് സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് കബ്ബൺ പാർക്ക് പോലീസ് കേസെടുത്തു. രാവിലെ നടക്കാനിറങ്ങിയ വഴിയാത്രക്കാരാണ് അവിനാഷിനെ രക്ഷിക്കുകയും കാറിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തത്. രാവിലെ വ്യായാമത്തിനായി ജിമ്മിലേക്ക് പോകുകയായിരുന്നു അവിനാഷ് എന്നാണ് ലഭിക്കുന്ന വിവരം .