LogoLoginKerala

കുമ്പള കൊലപാതകം : രണ്ട് പ്രതികൾ അറസ്റ്റിൽ

ക്വട്ടേഷൻ നൽകിയ സംഘത്തിൽപെട്ടവരാണ് ഇരുവരും കാസർഗോഡ് : കാസർഗോഡ് കുമ്പളയിൽ പ്രവാസി മലയാളിയായ സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു . ഉപ്പള സ്വദേശികളായ അസീസും റഹീമുമാണ് അറസ്റ്റിലായത്. ക്വട്ടേഷൻ നൽകിയ സംഘത്തിൽപെട്ടവരാണ് ഇരുവരും. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് എസ് പി വൈഭവ് സക്സേന പറഞ്ഞു. ക്വട്ടേഷനെടുത്ത ഒരു പ്രതിയുടെ വീട്ടിൽ നിന്ന് നാലര ലക്ഷം പിടിച്ചെടുത്തു. കുമ്പള മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ ഞായറാഴ്ചയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളെ …
 

ക്വട്ടേഷൻ നൽകിയ സംഘത്തിൽപെട്ടവരാണ് ഇരുവരും

കാസർഗോഡ് : കാസർഗോഡ് കുമ്പളയിൽ പ്രവാസി മലയാളിയായ സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു . ഉപ്പള സ്വദേശികളായ അസീസും റഹീമുമാണ് അറസ്റ്റിലായത്.

ക്വട്ടേഷൻ നൽകിയ സംഘത്തിൽപെട്ടവരാണ് ഇരുവരും. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് എസ് പി വൈഭവ് സക്‌സേന പറഞ്ഞു. ക്വട്ടേഷനെടുത്ത ഒരു പ്രതിയുടെ വീട്ടിൽ നിന്ന് നാലര ലക്ഷം പിടിച്ചെടുത്തു.

കുമ്പള മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ ഞായറാഴ്ചയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.