LogoLoginKerala

ഇല്ലാത്തത് പറഞ്ഞാൽ ഇനി മറുപടി ഇങ്ങനെയായിരിക്കില്ല ; തനിക്കെതിരായ ഗണേഷ് കുമാറിന്റെ പ്രസ്താവന അസംബന്ധമെന്ന് ഷമ്മി തിലകൻ

ഇല്ലാത്തത് പറഞ്ഞാൽ ഇനി മറുപടി ഇങ്ങനെ ആയിരിക്കില്ല. എന്നെ ചൊറിഞ്ഞാൽ ഞാൻ മാന്തും : ഷമ്മി തിലകൻ തിരുവനന്തപുരം : തനിക്കെതിരെ കെ. ബി ഗണേഷ് കുമാറിന്റെ പ്രസ്താവന അസംബന്ധമെന്ന് നടൻ ഷമ്മി തിലകൻ. തനിക്കെതിരെ അയൽപ്പക്കകാരും പൊലീസും പരാതി പറഞ്ഞു എന്നത് അസംബന്ധം ആണെന്നും ഇതിന് പിന്നിൽ ഗണേഷ് കുമാറിന്റെ ബന്ധുവായ ഡി വൈ എസ് പി ആണെന്നും ഷമ്മി തിലകൻ പറഞ്ഞു. അമ്മയിലെ അനീതിക്കെതിരെയാണ് താൻ പോരാടുന്നത്. അംഗങ്ങൾക്ക് കൈനീട്ടം പ്രഖ്യാപിച്ചത് സംഘടന തിരഞ്ഞെടുപ്പിനെ …
 

ഇല്ലാത്തത് പറഞ്ഞാൽ ഇനി മറുപടി ഇങ്ങനെ ആയിരിക്കില്ല. എന്നെ ചൊറിഞ്ഞാൽ ഞാൻ മാന്തും : ഷമ്മി തിലകൻ

തിരുവനന്തപുരം : തനിക്കെതിരെ കെ. ബി ഗണേഷ് കുമാറിന്റെ പ്രസ്താവന അസംബന്ധമെന്ന് നടൻ ഷമ്മി തിലകൻ. തനിക്കെതിരെ അയൽപ്പക്കകാരും പൊലീസും പരാതി പറഞ്ഞു എന്നത് അസംബന്ധം ആണെന്നും ഇതിന് പിന്നിൽ ഗണേഷ് കുമാറിന്റെ ബന്ധുവായ ഡി വൈ എസ് പി ആണെന്നും ഷമ്മി തിലകൻ പറഞ്ഞു.

അമ്മയിലെ അനീതിക്കെതിരെയാണ് താൻ പോരാടുന്നത്. അംഗങ്ങൾക്ക് കൈനീട്ടം പ്രഖ്യാപിച്ചത് സംഘടന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ്.തന്റെ വിശദീകരണം തൃപ്തികരമല്ലാത്തത് എന്തുകൊണ്ടാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഇല്ലാത്തത് പറഞ്ഞാൽ ഇനി മറുപടി ഇങ്ങനെ ആയിരിക്കില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.