LogoLoginKerala

അന്‍ഷുക പര്‍വാനി; ‘പൈലറ്റില്‍ നിന്നും യോഗ ട്രെയ്‌നര്‍’; അപകടം മാറ്റി മറിച്ച കഥ

ശരീരത്തിന്റെ മെഴ് വഴക്കം പരിശീലിച്ചെടുക്കുന്നതിന് മുമ്പ് മരണത്തെ മുഖാമുഖം കണ്ടൊരു ഞെട്ടിപ്പിക്കുന്ന അനുഭവം അന്ഷുകയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട് ദീപികാ പദുക്കോണ്, ആലിയ ഭട്ട്, കരീനാ കപൂര് തുടങ്ങി ബോളിവുഡിലെ താരറാണിമാരുടെ മെഴ് വഴക്കത്തിന് പിന്നിലെ രഹസ്യമാണ് അന്ഷുക പര്വാനി എന്ന പെണ്കുട്ടി. ബോളിവുഡ് സെലിബ്രേറ്റികളുടെ യോഗ ട്രെയ്നറാണ് അന്ഷുക. താരങ്ങള്ക്ക് യോഗയുടെ ബാലപാഠങ്ങള് പഠിപ്പിച്ച് നല്കുന്നത് അന്ഷുകയാണ്. ഒരു യോഗ ട്രെയിനര് എന്ന നിലയില് എല്ലാ നേട്ടങ്ങളും ഈ പെണ്കുട്ടി നേടി കഴിഞ്ഞു. എന്നാല് ശരീരത്തിന്റെ ഈ മെഴ് …
 

ശരീരത്തിന്റെ മെഴ് വഴക്കം പരിശീലിച്ചെടുക്കുന്നതിന് മുമ്പ് മരണത്തെ മുഖാമുഖം കണ്ടൊരു ഞെട്ടിപ്പിക്കുന്ന അനുഭവം അന്‍ഷുകയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്

ദീപികാ പദുക്കോണ്‍, ആലിയ ഭട്ട്, കരീനാ കപൂര്‍ തുടങ്ങി ബോളിവുഡിലെ താരറാണിമാരുടെ മെഴ് വഴക്കത്തിന് പിന്നിലെ രഹസ്യമാണ് അന്‍ഷുക പര്‍വാനി എന്ന പെണ്‍കുട്ടി. ബോളിവുഡ് സെലിബ്രേറ്റികളുടെ യോഗ ട്രെയ്‌നറാണ് അന്‍ഷുക. താരങ്ങള്‍ക്ക് യോഗയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ച് നല്‍കുന്നത് അന്‍ഷുകയാണ്. ഒരു യോഗ ട്രെയിനര്‍ എന്ന നിലയില്‍ എല്ലാ നേട്ടങ്ങളും ഈ പെണ്‍കുട്ടി നേടി കഴിഞ്ഞു. എന്നാല്‍ ശരീരത്തിന്റെ ഈ മെഴ് വഴക്കം പരിശീലിച്ചെടുക്കുന്നതിന് മുമ്പ് മരണത്തെ മുഖാമുഖം കണ്ടൊരു ഞെട്ടിപ്പിക്കുന്ന അനുഭവം അന്‍ഷുകയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അന്ന് അവളെ ജീവിത്തിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ട് വന്നത് യോഗയാണ്.

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ അത്‌ലറ്റിക്‌സില്‍ മികവ് തെളിയിച്ച അന്‍ഷുക, നീന്തല്‍ മത്സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടി. അതോടൊപ്പം പഠനത്തിലും മിടുക്കിയായിരുന്നു. ആകാശത്ത് ഉയരത്തില്‍ പറക്കുക എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം. ഒടുവില്‍ ആ ലക്ഷ്യത്തിലേക്ക് എത്താന്‍ അന്‍ഷുകക്ക് സാധിക്കുകയും ചെയ്തു. പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് നേടി. ആഗ്രഹിച്ചതെല്ലാം നേടി എടുത്തു എന്ന സന്തോഷത്തില്‍ മുന്നോട്ട് പോകുമ്പോഴാണ് ഒരു ബൈക്ക് അപകടം അവളുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചത്. വളരെ മാരകമായിരുന്നു ആ അപകടം.

ശാരീരികമായും മാനസികമായും അവള്‍ തളര്‍ന്നുപോയി. നടക്കാന്‍ പോലുമാകാതെ എട്ടു മാസത്തോളം വീട്ടിലെ നാലു ചുമരുകള്‍ക്കുള്ളിലായിരുന്നു ജീവിതം. അത്‌ലറ്റ് ആയ അന്‍ഷുകക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ ദുഖം. പിന്നീട് അമ്മയാണ് ഒരു യോഗ ക്ലാസില്‍ അന്‍ഷുകയെ ചേര്‍ക്കുന്നത്. വളരെ പെട്ടെന്നായിരുന്നു അന്‍ഷുകയുടെ മാറ്റം.

ആ പരിശ്രമം ഒടുവില്‍ വിജയിച്ചു. മാനസികമായും ശാരീരികമായും വൈകാരികമായും യോഗ അവളെ മാറ്റിമറിച്ചു. നടക്കാന്‍ മാത്രമല്ല, പുതിയൊരു ജീവിതവും യോഗയിലൂടെ അന്‍ഷുക കണ്ടെത്തി. താന്‍ ഒരു യോഗിയാണെന്ന് ഇന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്നുണ്ടെന്നും തന്റെ ആരോഗ്യമാണ് ജീവിതത്തില്‍ പ്രധാനമെന്ന് തിരിച്ചറിഞ്ഞെന്നും അന്‍ഷുക പറയുന്നു. ‘യോഗ ഒരു മാജിക് ആണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. പതിവായി യോഗ അഭ്യസിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണും അന്‍ഷുക പറഞ്ഞിരുന്നു.

നേരത്തെ കോവിഡിനെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെടുന്നവര്‍ക്കായി അന്‍ഷുക കുറച്ച് യോഗ ടിപ്‌സുകള്‍ പങ്കുവെച്ചിരുന്നു. ഇവ വൈറലാകുകയും ചെയ്തിരുന്നു. ഉറക്കം നഷ്ടപ്പെട്ടാല്‍ അത് പകല്‍ സമയത്തെ ജോലിയേയും മറ്റും പ്രതികൂലമായി ബാധിക്കും. ജീവിതത്തിന്റെ താളം തന്നെ നഷ്ടപ്പെടും. മൊബൈല്‍ ഫോണില്‍ സമയം ചിലവിടുന്നതാണ് മിക്കവരുടേയും ഉറക്കം അവതാളത്തിലാക്കുന്നത്. ഇത് ക്രമേണ ആരോഗ്യ പ്രശ്നങ്ങളിലേക്കും വിവിധ അസുഖങ്ങളിലേക്കും നയിക്കും. ഇത്തരത്തില്‍ ഉറക്കം നഷ്ടപ്പെടുന്നവര്‍ക്കായാണ് ചില യോഗ ടിപ്സുകള്‍ അനുഷ്‌ക മുന്നോട്ട് വെച്ചത്. ഉത്തനാസാന, ബട്ടര്‍ഫ്ളൈ പോസ്, വിപരീത കര്‍ണി, സര്‍വാംഗാസന, ഭ്രമരി പ്രാണയാമ എന്നീ അഞ്ച് വിധത്തിലുള്ള യോഗാസനങ്ങളാണ് അന്‍ഷുക മുന്നോട്ട് വെച്ചത്.

യോഗയില്‍ ദേശീയ തലത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് അന്‍ഷുക. യോഗ ട്രെയ്‌നര്‍ ആയതിന് ശേഷം ജീവിതത്തില്‍ തിരഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നാണ് അന്‍ഷുക പറയുന്നത്. ഇഷ്ടമുള്ള ജീവിതം എത്ര കഷ്ടപ്പെട്ടാണെങ്കിലും നേടി എടുക്കണമെന്ന സന്ദേശവും അന്‍ഷുക നല്‍കുന്നുണ്ട്.ഒരിക്കല്‍ ജീവിതം അവസാനിച്ചെന്ന് തോന്നിയെടുത്ത് നിന്നും അവള്‍ ആരംഭിച്ചു. ഇന്ന് അങ്ങനെ വളരെ തിരക്കുള്ള യോഗ ട്രെയിനറായി അവള്‍ മാറി. കഠിന പരിശ്രമമാണ് ഓരോ വിജയത്തിന് പിന്നിലുമുള്ള ശക്തിയെന്ന് ഓര്‍മിപ്പിക്കുകയാണ് അന്‍ഷുക.