LogoLoginKerala

നടിയെ ബലാത്സംഗം ചെയ്ത കേസ് ; വിജയ് ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും 

ഏപ്രിൽ 22നാണ് നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത് കൊച്ചി : നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് മുതൽ ജൂലൈ 3 വരെയാണ് ചോദ്യം ചെയ്യുക. രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഏപ്രിൽ 22നാണ് നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. പീഡനക്കേസ് രജിസ്റ്റര് ചെയ്തതിന് പിന്നാലെ പരാതിക്കാരിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയിരുന്നു. …
 

ഏപ്രിൽ 22നാണ് നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്

കൊച്ചി : നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് മുതൽ ജൂലൈ 3 വരെയാണ് ചോദ്യം ചെയ്യുക. രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്.

ഏപ്രിൽ 22നാണ് നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പരാതിക്കാരിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയിരുന്നു. ഇതോടെ വിജയ് ബാബുവിനെതിരെ വീണ്ടും കേസെടുത്തു. ദുബൈയിലേക്ക് ഒളിവിൽ പോയ വിജയ് ബാബു 39 ദിവസത്തിന് ശേഷമാണ് തിരികെ നാട്ടിലെത്തിയത്.