LogoLoginKerala

ചമരി അത്തപ്പത്തുവിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ വെന്നിക്കൊടി പാറിച്ച് ശ്രീലങ്ക

ന്യുഡല്ഹി: ഇന്ത്യക്കെതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തില് ശ്രീലങ്കയ്ക്ക് ജയം. 7 വിക്കറ്റിനാണ് ആതിഥേയര് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 139 റണ്സ് വിജയലക്ഷ്യം 17 ഓവറില് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു. 48 പന്തുകളില് 80 റണ്സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന് ചമരി അത്തപ്പത്തുവിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ശ്രീലങ്കയെ വിജയിപ്പിച്ചത്. സ്വന്തം നാട്ടില് ഇന്ത്യക്കെതിരെ ശ്രീലങ്ക നേടുന്ന ആദ്യ ടി-20 വിജയമാണിത്. കളി പരാജയപ്പെട്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങള് വിജയിച്ച ഇന്ത്യ പരമ്പര …
 

ന്യുഡല്‍ഹി: ഇന്ത്യക്കെതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ജയം. 7 വിക്കറ്റിനാണ് ആതിഥേയര്‍ ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 139 റണ്‍സ് വിജയലക്ഷ്യം 17 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു. 48 പന്തുകളില്‍ 80 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ചമരി അത്തപ്പത്തുവിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ശ്രീലങ്കയെ വിജയിപ്പിച്ചത്.

സ്വന്തം നാട്ടില്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക നേടുന്ന ആദ്യ ടി-20 വിജയമാണിത്. കളി പരാജയപ്പെട്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.