LogoLoginKerala

അടുത്ത ടെസ്റ്റ് പരമ്പരയില്‍ അവന്‍ ഉറപ്പ്; സര്‍ഫറാസിന്റെ റണ്‍വേട്ടയില്‍ സുനില്‍ ഗവാസ്‌കര്‍

ഇന്ത്യന് ടീമിന്റെ അടുത്ത ടെസ്റ്റ് പരമ്പരയില് യുവ ബാറ്റര് സര്ഫറാസ് ഖാന് ഉറപ്പായും ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സുനില് ഗവാസ്കര്. സമാപിച്ച രഞ്ജി ട്രോഫിയില് മുംബൈയ്ക്കു വേണ്ടി സര്ഫറാസ് റണ്വേട്ട നടത്തിയിരുന്നു. അതുകൊണ്ടു തന്നെ 24കാരനായ താരം ദേശീയ ടീമിലും സ്ഥാനം തീര്ച്ചയായും അര്ഹിക്കുന്നതായി ഗവാസ്കര് നിരീക്ഷിച്ചു. വിരാട് കോലി, രോഹിത് ശര്മ, അജിങ്ക്യ രഹാനെ, ചേതേശ്വര് പുജാര എന്നിവരെല്ലാ 30കളുടെ പകുതിയില് നില്ക്കുകയാണ്. അതുകൊണ്ടു തന്നെ റെഡ് ബോള് ഫോര്മാറ്റിലേക്കു പുതിയ തലമുറയെ ഇന്ത്യ വാര്ത്തെടുക്കേണ്ടത് …
 

ഇന്ത്യന്‍ ടീമിന്റെ അടുത്ത ടെസ്റ്റ് പരമ്പരയില്‍ യുവ ബാറ്റര്‍ സര്‍ഫറാസ് ഖാന്‍ ഉറപ്പായും ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സുനില്‍ ഗവാസ്‌കര്‍. സമാപിച്ച രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി സര്‍ഫറാസ് റണ്‍വേട്ട നടത്തിയിരുന്നു. അതുകൊണ്ടു തന്നെ 24കാരനായ താരം ദേശീയ ടീമിലും സ്ഥാനം തീര്‍ച്ചയായും അര്‍ഹിക്കുന്നതായി ഗവാസ്‌കര്‍ നിരീക്ഷിച്ചു.

വിരാട് കോലി, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരെല്ലാ 30കളുടെ പകുതിയില്‍ നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ റെഡ് ബോള്‍ ഫോര്‍മാറ്റിലേക്കു പുതിയ തലമുറയെ ഇന്ത്യ വാര്‍ത്തെടുക്കേണ്ടത് പ്രധാനമാണ്. സര്‍ഫറാസിനെപ്പോലെ പല യുവതാരങ്ങളും ദേശീയ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണ്.

സെഞ്ച്വറികള്‍ അടിച്ചുകൂട്ടി സര്‍ഫറാസിന്റെ കുതിപ്പ് അവനെ ദേശീയ ടീമിലേക്കുള്ള സ്ഥാനത്തു എത്തിച്ചിരിക്കുകയാണ്. അജിങ്ക്യ രഹാനെ ടീമില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. ചേതേശ്വര്‍ പുജാരയ്ക്കു ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ അവസാനമായി ഒരു അവസരം കൂടി ലഭിക്കാന്‍ പോവുകയാണ്. ഇതു തീര്‍ച്ചയായും സര്‍ഫറാസിനു ടീമിലേക്കുള്ള വാതില്‍ തുറക്കാന്‍ ഇടയുണ്ട്.

സെലക്ഷന്‍ കമ്മിറ്റിയുടെ വാതില്‍ അവന്‍ തകര്‍ത്തുകഴിഞ്ഞു. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പരയില്‍ സര്‍ഫറാസ് ഉള്‍പ്പെട്ടില്ലെങ്കില്‍ അതായിരിക്കും ഏറ്റവും വലിയ സര്‍പ്രൈസെന്നും സുനില്‍ ഗവാസ്‌കര്‍ മിഡ് ഡേയിലെ കോളത്തില്‍ കുറിച്ചു.